Breaking News

മാലോത്ത് കസബയിൽ എസ്പിസിയുടെ പാസിംഗ് ഔട്ട് പരേഡ് സംഘടിപ്പിക്കപ്പെട്ടു


മാലോം : ജിഎച്ച്എസ് മാലോത്ത് കസബയിലെ അഞ്ചാമത് എസ്പിസി ബാച്ചിന്റെ പാസിംഗ് ഔട്ട് പരേഡ് നവംബർ 1 കേരളപ്പിറവി ദിനത്തിൽ സ്കൂൾ അങ്കണത്തിൽ വച്ച് നടന്നു .മാസങ്ങൾ നീണ്ട ചിട്ടയായ പരിശീലനത്തിനൊടുവിൽ നടന്ന പരേഡിൽ കാഞ്ഞങ്ങാട് ഡിവൈഎസ്പി    

പി ബാലകൃഷ്ണൻ നായർ കേഡറ്റുകളുടെ അഭിവാദ്യം സ്വീകരിച്ചു.

        അച്ചടക്കത്തിലും സ്വഭാവരൂപീകരണത്തിലും എസ്പിസി കുട്ടികൾ സ്കൂളിലെ മറ്റു വിദ്യാർത്ഥികൾക്ക് മാതൃകയായിരിക്കണമെന്ന്  ചടങ്ങിൽ പങ്കെടുത്ത മുഖ്യാതിഥി ഡിവൈഎസ്പി പി ബാലകൃഷ്ണൻ നായർ അഭിപ്രായപ്പെട്ടു. ചിറ്റാരിക്കാൽ ഇൻസ്പെക്ടർ ഓഫ് പോലീസ് രഞ്ജിത്ത് രവീന്ദ്രന്റെ സാന്നിധ്യത്തിൽ ആയിരുന്നു പാസിംഗ് ഔട്ട് പരേഡ് നടന്നത്. സൂപ്പർ സീനിയർ കേഡറ്റ് അന്നമ്മ മാത്യു പാസിംഗ് ഔട്ട് പരേഡിനെ നയിച്ചു. വാർഡ് മെമ്പർ ജെസി ടോമി , പി ടി എ പ്രസിഡൻറ് സനോജ് മാത്യു, പ്രധാനാദ്ധ്യാപകൻ ജ്യോതി ബസ്സു,സീനിയർ അസിസ്റ്റന്റ് ദീപ കിഴക്കനാത്ത്, എസ്എംസി ചെയർമാൻ മധു പി എ,സ്റ്റാഫ് സെക്രട്ടറി മാർട്ടിൻ ജോർജ്, വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ വിജയ കുമാർ, ഡി ഐ റെജി  കുമാർ,എസ് പി സി യുടെ ചുമതലയുള്ള ജോബി ജോസ്, ജോജിത പിജി ,WDI അഭിരാമി എ തുടങ്ങിയവർ പാസിംഗ് ഔട്ട് പരേഡിന്  നേതൃത്വം നൽകി.

No comments