Breaking News

കൊന്നക്കാട് PHC യുടെ നേതൃത്വത്തിൽ 60 വയസ്സ് കഴിഞ്ഞവർക്ക് സ്പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പ് നടത്താൻ തീരുമാനം


വെള്ളാരിക്കുണ്ട് : ബളാൽ ഗ്രാമപഞ്ചായത്ത് 2022 /23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കൊന്നക്കാട് PHC യുടെ നേതൃത്വത്തിൽ 60 വയസ്സ് കഴിഞ്ഞവർക്കുള്ള സ്പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പ് 27/ 11/2022 ഞായറാഴ്ച രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ മാലോത്ത് കസബ ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് നടത്തപ്പെടുന്നു. പ്രസ്തുത ക്യാമ്പിൽ നേത്രരോഗം , അസ്ഥി രോഗം, നെഞ്ചുരോഗം, ജനറൽ മെഡിസിൻ എന്നീ വിഭാഗങ്ങളിലെ ഡോക്ടർമാരുടെ സേവനം ലഭ്യമാണ് .60 വയസ്സ് കഴിഞ്ഞ എല്ലാവരും ഈ ക്യാമ്പ് പരാമാവധി പ്രയോജനപ്പെടുത്തുക.

സേവനം നൽകുന്ന ഡോക്ടർമാർ

നേത്രരോഗം - ഡോ.ടിജോ

അസ്ഥി രോഗം   - ഡോ. വിഷ്ണു 

നെഞ്ചുരോഗം - ഡോ. ഷിനിൽ

 ജനറൽ മെഡിസിൻ -ഡോ. മുനിസ്വാമി

 പ്രസ്തുത ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക്  മാത്രമേ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വിതരണം ചെയ്യുന്ന  മെഡിക്കൽ ഉപകരണങ്ങൾക്ക്  അർഹതയുണ്ടാവുകയുള്ളുവെന്ന് അധികൃതർ അറിയിച്ചു 


No comments