Breaking News

വെള്ളരിക്കുണ്ട് - കൊന്നക്കാട് റോഡിൽ പാലത്തിന് സമീപം പുതിയ ബസ് കാത്തിരിപ്പ് കേന്ദ്രം വരുന്നു യാത്രക്കാർക്ക് സൗകര്യവും, ടൗണിലെ ഗതാഗതകുരുക്കിന് പരിഹാരവുമാകും


വെള്ളരിക്കുണ്ട്: വെള്ളരിക്കുണ്ട് - കൊന്നക്കാട് റോഡിൽ വെള്ളരിക്കുണ്ട് പാലത്തിനു സമീപം പുതിയ ബസ് കാത്തിരുപ്പ് കേന്ദ്രം നിർമിക്കുന്നു. സ്ഥല നിർണയം നടത്തി. ബളാൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രാജു കട്ടക്കയം, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷോബി ജോസഫ്, വാർഡ് മെമ്പർ ബിനു തഹസിൽദാർ പി.വി മുരളി, വ്യാപാരി വ്യവസായി ഏകോപനസമിതി വെള്ളരിക്കുണ്ട് യൂണിറ്റ് പ്രസിഡണ്ട് തോമസ് ചെറിയാൻ എന്നിവർ ചേർന്നാണ് സ്ഥല നിർണ്ണയം നടത്തിയത്. നിലവിൽ കൊന്നക്കാട് ഭാഗത്തേക്ക് പോകേണ്ടവർ ടൗൺ ജംങ്ങ്ഷനിൽ നിന്നും ബസ് കയറുന്നതിനാൽ ഗതാഗതഗ കുരുക്ക് പതിവായിരുന്നു. ഇതിന് പരിഹാരമായാണ് പുതിയ വെയിറ്റിംഗ് ഷെഡ് പണിയാൻ തീരുമാനം എടുത്തത്.

No comments