Breaking News

'കൊന്നക്കാട് വനാതിർത്തികളിലെ വന്യമൃഗശല്യം പരിഹരിക്കണം': ഒമ്പതാം വാർഡ് മഹിളാ കോൺഗ്രസ്സ് കമ്മറ്റി രൂപീകരണ യോഗം


കൊന്നക്കാട് : ബളാൽ പഞ്ചായത്തിലെ വനാതിർത്തി പ്രദേശങ്ങളിൽ വന്യ മൃഗശല്യം പരിഹരിക്കുവാൻ സർക്കാർ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് ഒൻപതാം വാർഡ് മഹിളാ കോൺഗ്രസ് യൂണിറ്റ്  കമ്മിറ്റി രൂപീകരണ യോഗം  ആവശ്യപ്പെട്ടു.

യോഗം മഹിളാ കോൺഗ്രസ്സ് ജില്ലാ പ്രസിഡണ്ട്  ശാന്തമ്മ ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ബിൻസി ജയിൻ അദ്ധ്യക്ഷത വഹിച്ചു. ബളാൽ പഞ്ചായത്ത് പ്രസിഡണ്ട് രാജു കട്ടക്കയം. മഹിളാ കോൺഗ്രസ്സ് സംസ്ഥാന ജനറൽ സെക്രട്ടറി മീനാക്ഷി ബാലകൃഷ്ണൻ , ഐ എൻ ടി. യു സി ജില്ലാ പ്രസിഡണ്ട്  പിജി ദേവ് 

ജയിൻ തോമസ്, വിൻസന്റ് , വാർഡ് പ്രസിഡണ്ട് അനീഷ് എന്നിവർ പ്രസംഗിച്ചു..


 ഭാരവാഹികൾ : ജിൻസി ജോസഫ്‌. (പ്രസിഡന്റ് )

സുഷമ പോൾ ( വൈസ് പ്രസിഡന്റ് ), ലിൻസി രൂമേഷ് (സെക്രട്ടറി), ലീലാമണി  ശിശുപാലനും (ജോയിന്റ് സെക്രട്ടറി),ഷൈല സന്തോഷ്‌ (ട്രഷറർ )

No comments