Breaking News

വിദ്യാർത്ഥിനികളെ ബൈക്കിലെത്തി തടഞ്ഞുനിർത്തി പീഡനശ്രമം ; യുവാവിനെ ചിറ്റാരിക്കാൽ പോലീസ് അറസ്റ്റ് ചെയ്തു


ചിറ്റാരിക്കാൽ : വിദ്യാർത്ഥിനികളെ ബൈക്കിലെത്തി തടഞ്ഞുനിർത്തി പീഡിപ്പിക്കാൻ ശ്രമിച്ച യുവാവിനെ ചിറ്റാരിക്കാൽ പോലീസ് അറസ്റ്റ് ചെയ്തു.
പ്രാപ്പൊയില്‍ പുതിയകത്തെ റിയാസി(30)നെയാണ് ചിറ്റാരിക്കല്‍ ഇന്‍സ്‌പെക്ടര്‍ രഞ്ജിത്ത് രവീന്ദ്രന്‍, എസ്.ഐ അരുണന്‍ എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.

13, 15 വയസുള്ള വിദ്യാര്‍ത്ഥിനികളെയാണ് ഇയാൾ ബൈക്കിലെത്തി തടഞ്ഞ് നിര്‍ത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചത്. ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ കണ്ണൂരിലെ ലോഡ്ജിൽ വെച്ചാണ് അറസ്റ്റ് ചെയ്തത്.

No comments