ബ്രദേഴ്സ് അംബികാ നഗർ ബളാൽ ആഥിത്യമരുളിയ ഡബിൾസ് കാരംസ് ടൂർണ്ണമെൻ്റ് സമാപിച്ചു കാസർകോടെ ബദറുദ്ദീൻ & യൂസഫ് ടീമിന് ഒന്നാം സ്ഥാനം
ബളാൽ: ബ്രദേഴ്സ് അംബികാ നഗർ ബളാൽ ആഥിത്യമരുളിയ ഡബിൾസ് കാരംസ് ടൂർണ്ണമെൻ്റ് സമാപിച്ചു. 28 ടീമുകൾ മാറ്റുരച്ച മത്സരത്തിൽ കാസർകോടെ ബദറുദ്ദീൻ & യൂസഫ് ടീം ഒന്നാം സ്ഥാനം നേടി. നാട്ടക്കല്ലിലെ അനീഷ് & അഭിലാഷ് ടീമിനാണ് രണ്ടാംസ്ഥാനം. രാധാകൃഷ്ണൻ മാമ്പളം, സുനിൽ വെള്ളരിക്കുണ്ട് ടീം മൂന്നാം സ്ഥാനവും വിനോദ്കുമാർ അംബികാ നഗർ- സതീശൻ.സി ടീം നാലാം സ്ഥാനവും നേടി. ഉനൈസ് ബോവിക്കാനമാണ് ബെസ്റ്റ് പ്ലെയർ. ഒന്നാം സമ്മാനമായി 4001 രൂപയും ട്രോഫിയും, രണ്ടാം സ്ഥാനക്കാർക്ക് 3001 + ട്രോഫി, മൂന്നാം സമ്മാനമായി 1001+ ട്രോഫി, നാലാം സ്ഥാനക്കാർക്ക് 501+ ട്രോഫി എന്നിങ്ങനെ സമ്മാനങ്ങൾ വിതരണം ചെയ്തു.
ബളാൽ അംബികാ നഗർ എൻ.എസ്.എസ് കരയോഗമന്ദിരത്തിൽ വച്ചാണ് മത്സരം നടന്നത്.
മുന്നാട് എ.എസ്.ഐ ഷിബു എം ഫിലിപ്പ്, ബളാൽ ഭഗവതി ക്ഷേത്രം പ്രസിഡണ്ട് പി.കൃഷ്ണൻ നായർ, എൻ.എസ്.എസ് കരയോഗം പ്രസിഡണ്ട് വി.മാധവൻ നായർ, ഉദയം പുരുഷസംഘം പ്രസിഡണ്ട് വി.രാമചന്ദ്രൻ, രക്ഷാധികാരി കെ.മാധവൻ നായർ എന്നിവർ വിജയികൾക്ക് ട്രോഫിയും ക്യാഷ് പ്രൈസും വിതരണം ചെയ്തു. നിരവധി കാരംസ് പ്രേമികൾ മത്സരം വീക്ഷിക്കാനെത്തി.
No comments