Breaking News

ഇടത്തോട് നമ്പ്യാർകൊച്ചിയിൽ മധ്യവയസ്ക്കന് മർദ്ദനം ; രണ്ട് പേർക്കെതിരെ കേസ്


ഇടത്തോട് : മധ്യവയസ്ക്കനെ തടഞ്ഞു നിർത്തി മർദിച്ച രണ്ട് പേർക്കെതിരെ പോലീസ് കേസ് എടുത്തു. പരപ്പ നമ്പ്യാർക്കോച്ചി സ്വദേശിയായ ബിച്ചാമു അബ്ദുൽ സലിം (53)മാണ് പരാതിക്കാരൻ. മകളുടെ വിവാഹബന്ധം വേർപെടുത്തിയതിലുള്ള വിരോധത്തിൽ കോഴിക്കോട് സ്വദേശികളായ ഷാമിൽ, ഇബ്രാഹിം എന്നിവർ ചേർന്ന് തടഞ്ഞു നിർത്തി മുഖത്തടിച്ചു പരിക്കേൽപ്പിക്കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ അമ്പലത്തറ പോലീസ് കേസ് എടുത്തു.

No comments