അഖില കേരള യാദവ സഭയുടെ എടത്തോട് എരളാൽ യൂണിറ്റ് കുടുംബ സംഗമവും ഉന്നത വിജയികൾക്കുള്ള സമ്മാനദാനവും നടന്നു
ഇടത്തോട് : അഖില കേരള യാദവ സഭയുടെ എരളാൽ യൂണിറ്റ് കുടുംബ സംഗമവും ഉന്നത വിജയികൾക്കുള്ള സമ്മാനദാനവും നടന്നു. പരിപാടി വെള്ളരിക്കുണ്ട് തഹസിൽദാർ പി വി മുരളി ഉൽഘാടനം ചെയ്തു. യാദവ സഭ വെള്ളരിക്കുണ്ട് താലൂക്ക് പ്രസിഡന്റ് നന്ദകുമാർ മുഖ്യ പ്രഭാഷണം നടത്തി. ബാബു മാണിയൂർ സ്വാഗതം പറഞ്ഞ ചടങ്ങിൽ പി നാരായണൻ അദ്ധ്യക്ഷത വഹിച്ചു. കെ പി ബാലൻ , ഗീതാനാരായണൻ , അജിത് കുമാർ , പ്രമോദ്, രാമനാഥൻ പി വി , എന്നിവർ ആശംസകൾ നേർന്നു. പി വി രാഘവൻ നന്ദി പറഞ്ഞു.
No comments