Breaking News

ഉത്തര മലബാറിലെ പ്രശസ്തമായ മാവുള്ളാൽ വി.യൂദാതദ്ദേവൂസ് തീർഥാടന ദേവാലയത്തിലെ നവനാൾ തിരുനാളാഘോഷം സമാപിച്ചു


വെള്ളരിക്കുണ്ട്: ഉത്തര മലബാറിലെ പ്രശസ്തമായ മാവുള്ളാൽ വി.യൂദാതദ്ദേവൂസ് തീർഥാടന ദേവാലയത്തിലെ നവനാൾ തിരുനാളാഘോഷം സമാപിച്ചു. ഫൊറോന വികാരി ഫാ.ജോൺസൺ അന്ത്യാംകുളം,ഫാ. തോമസ് കളത്തിൽ തിരുനാൾ കുർബാനയർപ്പിച്ചു.

വചന പ്രഘോഷണവും നോവേനയുമുണ്ടായി.  ഫാ. മാത്യു മുക്കുഴി, ഫാ. തോമസ് വെള്ളൂർ പുത്തൻപുരയ്ക്കൽ, ഫാ. ജോൺസൺ പുലിയുറുമ്പിൽ എന്നിവരും കാർമികത്വം വഹിച്ചു. എല്ലാദിവസവും രാവിലെ ആറ്, എട്ട്, പതിനൊന്ന്‌, വൈകുന്നേരം മൂന്ന്‌, രാത്രി ഏഴ് എന്നീ സമയങ്ങളിലാണ് കുർബാനയും നൊവേനയും നടന്നത്.  സമാപന ആഘോഷത്തിൽ വികാരിജനറൾ മോൺ ജോസഫ് ഒറ്റപ്ലാക്കൽ കാർമികത്വം വഹിച്ചു. ദിവ്യകാരുണ്യ പ്രദക്ഷിണവും നടന്നു. ജാതി മത ഭേതമന്യേ ആയിരങ്ങൾ തിരുനാൾ ആഘോഷത്തിൽ പങ്കെടുത്തു

No comments