Breaking News

വെറും 20 രൂപക്ക് അപകട ഇൻഷുറൻസ് ; പ്രധാനമന്ത്രി സുരക്ഷാ ഭീമായോജനയുടെ ഇൻഷുറൻസ് തുക SBI വെള്ളരിക്കുണ്ട് ശാഖയിൽ നിന്നും വിതരണം ചെയ്തു

വെള്ളരിക്കുണ്ട് : ഗവൺമെന്റിന്റെ സാമൂഹ്യ സുരക്ഷാ പദ്ധതികളുടെ ഭാഗമായ പ്രധാനമന്ത്രി സുരക്ഷാ ഭീമായോജനയുടെ ഇൻഷുറൻസ് തുക സ്റ്റേറ്റ് ബാങ്ക് ഓഫ് ഇൻഡ്യ വെള്ളരിക്കുണ്ട് ശാഖയിൽ നിന്നും വിതരണം ചെയ്തു.

പ്രധാനമന്ത്രി സുരക്ഷ ബീമ യോജന വ്യക്തിഗത അപകട ഇൻഷുറൻസ് പോളിസിയാണ്. ഇൻഷുറൻസ് മേഖലയിൽ വരുന്ന സാമൂഹ്യ സുരക്ഷ പദ്ധതിയിൽ  വർഷത്തിൽ വെറും 20 രൂപ മാത്രം അടച്ച് ഈ പദ്ധതിയിൽ അംഗമാകാം.

അപകടം മൂലം മരണം സംഭവിക്കുകയോ അംഗവൈകല്യങ്ങൾ സംഭവിക്കുകയോ ചെയ്താല്‍ അയാളുടെ കുടുംബത്തിന് രണ്ടു ലക്ഷം രൂപയാണ് ലഭിക്കുക.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വെള്ളരിക്കുണ്ട് ശാഖയിലെ ഉപഭോക്താവ്  രണ്ട് മാസങ്ങൾക്ക് മുമ്പ് ആണ് റോഡ് അപകടത്തിൽ മരണപ്പെട്ടത്. വലിയ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന ആ കുടുംബത്തിന് ഈ പദ്ധതിയിലൂടെ ലഭിച്ച ഇൻഷുറൻസ് തുക വലിയ ആശ്വാസമായി മാറി. 

No comments