Breaking News

കാസർകോട് ബി.ഡി.കെ, കാഞ്ഞങ്ങാട് ജില്ലാശുപത്രി സംയുക്തമായി പറമ്പ സെൻ്റ്.മേരീസ് ചർച്ച് സഹകരണത്തോടെ രക്തദാന ക്യാമ്പ് നടത്തി


മാലോം: ബ്ലഡ് ഡോണേഴ്സ് കേരളയും കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയും, SMYM (KCYM) സെൻ്റ്.മേരീസ് ചർച്ച് പറമ്പയുമായി സഹകരിച്ച് പള്ളി ഓഡിറ്റോറിയത്തിൽ വച്ച് രക്തദാനക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിൽ 85 ഓളം ആളുകൾ രക്തദാനത്തിനു സന്നിഹിതർ ആവുകയും അറുപതോളം പേർക്ക് രക്തദാനം നടത്താൻ സാധിക്കുകയും ചെയ്തു.

സെൻ്റ്.മേരിസ് ചർച്ച് പറമ്പ വികാരി ഫാദർ ജിത്ത് കളപ്പുരയ്ക്കൽ, KCYM പറമ്പ പ്രസിഡന്റ് ജസ്റ്റിൻ ഈറ്റക്കൽ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. ഷോണി കെ ജോർജ്ജ്, ബഷീർ അരീക്കോടൻ, രഘു വെള്ളരിക്കുണ്ട്, സിറിൽ ബിജു എന്നിവർ പങ്കെടുത്തു. ക്യാമ്പ് കോർഡിനേറ്റർ ഫെബിൻ ഇലഞ്ഞിമറ്റം, KCYM ആനിമേറ്റർ സിസ്റ്റർ.മരിയ, എക്സിക്യൂട്ടീവ് അംഗങ്ങളായ ജെറാൾഡ് തുരുത്തേൽ, അനു മറ്റത്തിൽ, അമിത് നിലപ്പന എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.

No comments