Breaking News

കെ പി സി സി മൈനൊരിറ്റി ഡിപ്പാർട്ട്മെന്റ് കാസറഗോഡ് ജില്ലാ കമ്മിറ്റി ചാർജ് എടുത്തു കാസറഗോഡ് എം പി രാജ് മോഹൻ ഉണ്ണിത്താൻ ഉത്ഘാടനം ചെയ്തു


കാസറഗോഡ് :കെപിസിസി മൈനൊരിറ്റി ഡിപ്പാർട്ട്മെന്റ് കാസറഗോഡ് ജില്ലാ കമ്മറ്റി ചാർജെടുത്തു. കാസറഗോഡ് ജില്ലാ ചെയർമാൻ സിജോ അമ്പാട്ട് നും ജില്ലയിൽ നിന്നുമുള്ള സംസ്ഥാന ഭാരവാഹികളും കോൺഗ്രസ്‌ നേതാക്കളും പ്രവർത്തകരും പങ്കെടുത്തു.കാസറഗോഡ് ഡി സി ഓഫീസിൽ നടന്ന ചടങ്ങ് കാസറഗോഡ് എo പി രാജ് മോഹൻ ഉണ്ണിത്താൻ ഉത്ഘാടനം ചെയ്തു. രാജ്യത്ത് ഭരണ ഘടന നൽകുന്ന അവകാശം പോലും ന്യൂന പക്ഷങ്ങൾക്ക് നിഷേധിക്കുന്ന സാഹചര്യം നിലനിൽക്കുന്നതിന്റെ തെളിവാണ് ഭരണ ഘടനാ വിരുദ്ധമായ നിയമങ്ങൾ പാസാക്കിയപ്പോൾ സുപ്രീം കോടതിയുടെ ഇടപെടൽ പോലും ഉണ്ടായതെന്ന് അദ്ദേഹം ചൂണ്ടി കാണിച്ചു.മൈനൊരിറ്റി ഡിപ്പാർട്ട്മെന്റ് കാസറഗോഡ് ജില്ലാ പ്രസിഡന്റ്‌ ആയി സിജോ അമ്പാട്ട് ചാർജ് ഏറ്റെടുത്തു.ചടങ്ങിൽ ഡി സി സി പ്രസിഡന്റ്‌ പി കെ ഫൈസൽ അദ്യക്ഷത വഹിച്ചു.മൈനോരിറ്റി ഡിപ്പാർട്ട്മെന്റ്, സംസ്ഥാന ജനറൽ സെക്രട്ടറി ഡാർലിൻ ജോർജ് കടവനെയും സംസ്ഥാന ഭാരവാഹികളായ അബ്‌ദുള്ള, താജുദീൻ എന്നിവരെ കാസറഗോഡ് എം പി രാജ് മോഹൻ ഉണ്ണിത്താൻ ഷാൾ അണിയിച്ച് അനുമോദിച്ചു.ഡിസിസി ജനറൽ സെക്രട്ടറി മാരായ ശ്രീ. പി വി സുരേഷ്, ശ്രീ. വിനോദ് കുമാർ പള്ളയിൽ വീട്, യൂത്ത് കോൺഗ്രസ്‌ ജില്ലാ പ്രസിഡന്റ് ശ്രീ. പ്രദീപ് കുമാർ എന്നിവർ, യൂത്ത് കോൺഗ്രസ്‌ പാർലമെന്റ് നിയോജകമണ്ഡലം മുൻ പ്രസിഡന്റ്‌ സാജിത് മവ്വൽ, എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.

No comments