Breaking News

കേരള പാഠ്യ പദ്ധതി പരിഷ്കരണം; പരപ്പ ബ്ലോക്ക് പഞ്ചായത്ത് തല ജനകീയ ചർച്ച സംഘടിപ്പിച്ചു


പരപ്പ: കേരള പാഠ്യപദ്ധതി  പരിഷ്കരണത്തോടനുബന്ധിച്ചുള്ള പരപ്പ ബ്ലോക്ക് പഞ്ചായത്ത് തല ജനകീയ ചർച്ച പരപ്പ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ വച്ച് നടന്നു.ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എ ഭൂപേഷ് ഉദ്ഘാടനം ചെയ്ത ചടങ്ങിന് ചിറ്റാരിക്കാൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ഉഷ കുമാരി എം ടി  സ്വാഗതവും കിനാനൂർ കരിന്തളം  ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അജിത് കുമാർ ആശംസയും നേർന്നു. പരപ്പ ബ്ലോക്ക് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എം പത്മകുമാരി അധ്യക്ഷതവഹിച്ച ചടങ്ങിൽ ചിറ്റാരിക്കൽ ബ്ലോക്ക് പ്രോജക്ട് കോഡിനേറ്റർ ബിജുരാജ് വി എസ് ജനകീയ ചർച്ചയുടെ വിഷയാവതരണം നടത്തി.വിവിധ രാഷ്ട്രീയ പാർട്ടികളുടെയും മറ്റു സംഘടനകളുടെയും പ്രതിനിധികളും പഞ്ചായത്ത് ഇംപ്ലിമെൻറിംഗ് ഓഫീസർമാരും റിട്ടയേഡ് അധ്യാപക പ്രതിനിധിയും സി ആർ സി കോഡിനേറ്റർമാരും  ജനകീയ ചർച്ചയിൽ പങ്കാളികളായി. 2022 നവംബർ 21ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് ആരംഭിച്ച ചടങ്ങ് വൈകുന്നേരം അഞ്ചുമണിക്ക് അവസാനിച്ചു.കേരള പാഠ്യപദ്ധതി പരിഷ്കരണത്തികേരള പാഠ്യ പദ്ധതി പരിഷ്കരണത്തിൽ പങ്കാളികളാവാൻ അതീവ താല്പര്യത്തോടെയാണ് ആൾക്കാർ എത്തിയത്. കിനാനൂർ കരിന്തളം , ബളാൽ , ഈസ്റ്റ് എളേരി,വെസ്റ്റ് എളേരി പഞ്ചായത്തുകളിൽ നിന്നും നടത്തിയ ചർച്ച് ക്രോഡീകരിച്ച  കോപ്പികൾ  ബ്ലോക്കിൽ ചർച്ചയ്ക്ക് ഇരുന്ന ഗ്രൂപ്പ് അംഗങ്ങൾക്ക് നൽകി പുതുതായി രൂപപ്പെട്ട് വന്ന അഭിപ്രായങ്ങൾ കൂട്ടിച്ചേർത്ത് ആണ് ചർച്ചയുടെ അവതരണം നടത്തിയത്. ചിറ്റാരിക്കാൽ ബി ആർ സി യിലെ സി ആർ സി കോഡിനേറ്റർ നിഷ വി ചടങ്ങിന് നന്ദി പറഞ്ഞു.

No comments