Breaking News

വീട്ടിയോടി ഗ്രീൻവാലി എസ് ടി പുരുഷ സ്വയം സഹായ സംഘത്തിന്റെ ആഭിമുഖ്യത്തിൽ പരപ്പ ഗോത്രഭൂമികയുടെ കലാകാരന്മാരെ ആദരിച്ചു


പരപ്പ വീട്ടിയോടി ഗ്രീൻവാലി എസ് ടി പുരുഷ സ്വയം സഹായ സംഘത്തിന്റെ ആഭിമുഖ്യത്തിൽ ചത്തിസ്ഗഡ്ഡ് ലെ റായ്പുരിൽ വെച്ച് നടന്ന ദേശീയ ആദിവാസി കലമേളയിൽ കേരളത്തെ പ്രതിനിധീകരിച്ച പരപ്പ ഗോത്രഭൂമികയുടെ കലാകാരന്മാരെയും  61മത്  റവന്യു സ്കൂൾ കായികമേളയിൽ സബ്ജൂനിയർ 600മീറ്ററിൽ ഒന്നാം സ്ഥാനത്തിന്റെ സ്വർണ മെഡൽ കരസ്തമാക്കിയ ബളാൽ ഹയർസെക്കഡറി  സ്കൂൾ വിദ്യാർത്ഥി സനൂപിനെയും ആദരിച്ചു.സംഘം രക്ഷധികാരി ദാമോദരൻ അവർകൾ ഭദ്രദീപം തെളിയിച്ച ചടങ്ങിൽ സംഘം സെക്രട്ടറി അജേഷ് സ്വാഗതം ചെയ്തു. സംഘം പ്രസിഡന്റ്‌ സുനിൽ ടി യുടെ അധ്യക്ഷതയിൽ എണ്ണപാറ ഏദെൻസ് ഗോസ്‌പെൽ ചർച്ച് സെക്രട്ടറി ബാലൻ പാസ്റ്റർ ഉത്ഘാടനം ചെയ്തു. എണ്ണപാറ ഏദെൻസ് ഗോസ്‌പെൽ ചർച്ച് സ്ഥാപകൻ നാരായണൻ പാസ്റ്റർ  മുഖ്യാതിഥിയായ  പരിപാടിയിൽ കായിക പ്രതിഭ സനൂപിന് ഡോക്ടർ അംബേദ്കർ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിലെ കായികധ്യാപകൻ  ജനാർദ്ദനൻ പണംകോട് സ്നേഹോപഹാരം നൽകുകയും ആദിവാസി മേഖലയിലെ കലാകായിക പ്രസക്തി എന്ന വിഷയത്തെ കുറിച്  സംസാരിക്കുകയുമുണ്ടായി കലാകാരന്മാർക്കുള്ള സ്നേഹോപഹാര മൊമെന്റോ സംഘം രക്ഷധികാരി നൽകി .തുടർന്ന്  ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസ് ഭീമനടിയിലെ കമ്മീറ്റഡ് സോഷ്യൽ വർക്കർ വിഷ്ണു മുൻ ബ്ലോക്ക് മെമ്പർ രാധ വിജയൻ ഊരുമൂപ്പൻ  നാരായണൻ 

കിനാനൂർ കരിന്തളം പഞ്ചായത്ത് പ്രമോട്ടർ സനോജ് ദളിത് സമുദായ മുന്നണി ജില്ലാ വൈസ് പ്രസിഡന്റ്‌ ചന്ദ്രൻ പന്നിയെറിഞ്ഞകൊല്ലി ബളാൽ പഞ്ചായത്ത്‌ പ്രമോർട്ടർ വേണു ടി ഫോകലോർ അവാർഡ് നേതാവ്  കെ പി ഭാസ്കരൻ സംസ്ഥാന കമ്പവലി പരിശീലകൻ ശ്രീധരൻ വീട്ടിയോടി  എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു.സംഘം ജോയിന്റ് സെക്രട്ടറി മനൂപ് നന്ദി പറയുകയുണ്ടായി.

No comments