Breaking News

പരപ്പ പ്രതിഭാനഗർ മുത്തപ്പൻ മടപ്പുര തിരുവപ്പന വെള്ളാട്ട മഹോത്സവം ; പട്ലം ജുമാമസ്‌ജിദ്‌ ഭാരവാഹികൾ കലവറസാധനങ്ങളുമായി മടപ്പുര സന്ദർശിച്ചു


പരപ്പ: പ്രതിഭാനഗർ മുത്തപ്പൻ മടപുര തിരുവപ്പന വെള്ളാട്ട മഹോത്സവാത്തോടാനുബന്ധിച്ചു കലവറനിറക്കൽ ചടങ്ങിൽ പാട്ളം ജുമാ മസ്ജിത് ഭാരവാഹികൾ കലവറസാധനങ്ങളുമായി  പങ്കെടുത്തു. തുടർന്നു നടന്ന സൗഹർദ്ദസമ്മേളനത്തിൽ  കെ തമ്പാൻ മാസ്റ്റർ അധ്യക്ഷം വഹിച്ചു. കെ ബാലൻ മാസ്റ്റർ, അബ്ദുൽ നാസർ സി എച്ച്, യു വി അബ്ദുൽ റഹ്മാൻ, വി കൃഷ്ണൻ, പി സുരേന്ദ്രൻ എന്നിവർ സംസാരിച്ചു. ചടങ്ങിൽ  വെച്ച് പറശ്ശിനി മടപുര മടേശൻ ശ്രീ ചന്ദ്രാൻ ബ്ലത്തൂർ, എ തമ്പാൻ നായർ,പള്ളിക്കൈ അച്ഛൻ, കെ ടി ദാമോദരൻ, കെ കരുണാകരൻ  നായർ, ശാന്ത സി, അജേഷ്, രാജേഷ് എന്നിവരെ അദരിച്ചു

No comments