Breaking News

'സൂക്ഷ്മം ' ചിത്രപ്രദർശനവും ഏകദിന പുസ്തകോത്സവവും ഡിസംബർ 3 ന് കാസർകോട്


കാസർകോട്: 'സൂക്ഷ്മം ' ചിത്രപ്രദർശനവും ഏകദിന പുസ്തകോത്സവവും ഡിസംബർ 3 ന് കാസർകോട് മുൻസിപ്പൽ കോൺഫറൻസ് ഹാളിൽ നടക്കും. കാസർകോടിനൊരിടം കൂട്ടായ്മയാണ് നബിൻ ഒടയഞ്ചാലിൻ്റെ ചിത്രപ്രദർശനവും പുസ്തകവണ്ടിയുടെ ഏകദിന പുസ്തകോത്സവവും സംഘടിപ്പിക്കുന്നത്. രാവിലെ 9 മുതൽ വൈകിട്ട് 6 വരെ നീണ്ടു നിൽക്കുന്ന പരിപാടിയുടെ ഭാഗമായി 3ന് രാവിലെ 9 മണിക്ക് 'ജില്ലയെ അറിയാൻ' എന്ന പേരിൽ കാസർകോട് ജില്ലക്കാരായ യുപി,ഹൈസ്കൂൾ വിഭാഗം കുട്ടികൾക്ക് ക്വിസ് മത്സരം സംഘടിപ്പിക്കും. രണ്ട് പേരടങ്ങുന്ന ടീമായുള്ള ക്വിസ് മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന കുട്ടികൾ 

+919400432357 നമ്പറിൽ ബന്ധപ്പെടുക.

No comments