Breaking News

പെരിയ കേരള കേന്ദ്രസർവകലാശാലയിലെ വിവിധ പഠന വകുപ്പുകളിൽ സ്പോട്ട് അഡ്മിഷൻ


പെരിയ: കേരള കേന്ദ്രസർവകലാശാലയിലെ വിവിധ പഠന വകുപ്പുകളിൽ ഒഴിവുകളുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തും. 

എംഎ കന്നഡ (യുആർ 4, ഒബിസി 11, എസ്‌സി 6, എസ്ടി 3, ഇഡബ്ല്യുഎസ് 4), എംഎഡ് (ഒബിസി 6, എസ്‌സി 6, എസ്ടി 3), എംഎ മലയാളം (യുആർ 4, ഒബിസി 10, എസ്‌സി 3, എസ്ടി 3), സർട്ടിഫിക്കറ്റ് ഇൻ ലൈഫ് സ്‌കിൽസ് (യുആർ 40, ഒബിസി 27, എസ്‌സി 15, എസ്ടി 8, ഇഡബ്ല്യുഎസ് 10), പിജി ഡിപ്ലോമ ഇൻ ലൈഫ് സ്‌കിൽസ് എഡ്യുക്കേഷൻ (യുആർ 40, ഒബിസി 27, എസ്‌സി 15, എസ്ടി 8, ഇഡബ്ല്യുഎസ് 10) എന്നീ വിഭാഗങ്ങളിലാണ് ഒഴിവുകൾ.താൽപ്പര്യമുള്ളവർ 14ന് രാവിലെ 10ന് അതത് പഠനവകുപ്പുകളിൽ മതിയായ രേഖകൾ സഹിതമെത്തിച്ചേരണം.വിശദവിവരത്തിനായി  www.cukerala.ac.in.

No comments