Breaking News

വെള്ളരിക്കുണ്ട് സെൻ്റ്. ജൂഡ്സ് ഹൈസ്കൂൾ എസ് പി സി വിദ്യാർത്ഥികൾക്കായി നിയമ ബോധവൽകരണ ക്ലാസ്സ് നടത്തി


വെള്ളരിക്കുണ്ട് ജനമൈത്രി & ചൈൽഡ് ഫ്രണ്ട്‌ലി പോലീസിൻ്റെയും സെൻ്റ്. ജൂഡ്സ് ഹൈസ്കൂൾ വെള്ളരിക്കുണ്ടിന്റെയും സംയുക്താഭിമുഖ്യത്തിൽ ഹൈസ്കൂൾ എസ് പി സി വിദ്യാർത്ഥികൾക്കായി നിയമ ബോധവൽകരണ ക്ലാസ്സ് നടത്തി. പ്രോഗ്രാമിൽ റാണി ടീച്ചർ സ്വാഗതം പറയുകയും എസ് സി പി ഒമാരായ സരിത,സജിത ആമുഖ പ്രഭാഷണം നടത്തുകയും ഹൊസ്ദുർഗ് താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി പാരലീഗൽ വോളൻ്റിയർ അനിതകുമാരി ലീഗൽ സർവീസസ് അതോറിറ്റിയുടെ പ്രാധാന്യവും നൽകി വരുന്ന സേവനങ്ങളെ കുറിച്ചും ക്ലാസ്സ് എടുത്തു.വിദ്യാർത്ഥിനിയായ ഡൽന പ്രോഗ്രാമിന് നന്ദി അർപ്പിച്ചു.

No comments