Breaking News

പണം വെച്ചു ചീട്ടുകളി ; മൂന്ന് പേർക്കെതിരെ വെള്ളരിക്കുണ്ട് പോലീസ് കേസ് എടുത്തു


വെള്ളരിക്കുണ്ട് : പണം വെച്ചു ചീട്ടുകളിക്കുകയായിരുന്ന മൂന്ന് പേർക്കെതിരെ വെള്ളരിക്കുണ്ട് പോലീസ് കേസ് രജിസ്റ്റർ ചെയ്തു. കൊന്നക്കാട് ടൗണിന് സമീപം മരചുവട്ടിലിരുന്ന് പുള്ളിമുറി ചീട്ടുകളിയിൽ ഏർപെട്ടിരുന്ന അഭിലാഷ്, രതീഷ്, ബാബു എന്നിവർക്കെതിരെയാണ് വെള്ളരിക്കുണ്ട് പോലീസ് കേസ് എടുത്തത്. കളിക്കളത്തിൽ നിന്നും 1460 രൂപയും ചീട്ടുകളും പോലീസ് തോണ്ടിമുതലുകളായി പിടിച്ചെടുത്തു.

No comments