രാജ്മോഹൻ ഉണ്ണിത്താൻ്റെ സ്ത്രീവിരുദ്ധ പരാമർശം; ഡിവൈഎഫ് എളേരി ബ്ലോക്ക് കമ്മറ്റി ചിറ്റാരിക്കാലിൽ കോലം കത്തിച്ച് പ്രതിഷേധിച്ചു
ചിറ്റാരിക്കാൽ: മുൻ കോൺഗ്രസ് നേതാവ് അഡ്വ. സി കെ ശ്രീധരൻ സ്ത്രീയായി ജനിക്കാത്തത് കേരളത്തിൻ്റെയും കാഞ്ഞങ്ങാടിൻ്റെയും ഭാഗ്യമാണെന്ന രാജ്മോഹൻ ഉണ്ണിത്താൻ എംപിയുടെ കടുത്ത സ്ത്രീ വിരുദ്ധ പരാമർശത്തിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ എളേരി ബ്ലോക്ക് കമ്മിറ്റി ചിറ്റാരിക്കാലില്‍ പ്രതിഷേധ പ്രകടനം നടത്തി രാജ് മോഹൻ ഉണ്ണിത്താന്‍റെ കോലം കത്തിച്ചു. പ്രതിഷേധ യോഗം ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടേറിയറ്റംഗം സി വി ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. സജിന്‍ രാജ്, ടി കെ ഗിരീഷ്,രജിത്ത് പൂങ്ങോട്,അഖില്‍ പ്ലാച്ചിക്കര,പത്മ പ്രവീണ്‍,വി ഉണ്ണികൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. ബ്ലോക്ക് പ്രസിഡണ്ട് പ്രസാദ് എം എന്‍ അദ്ധ്യക്ഷനായി. ദിപിന്‍ കെ കെ സ്വാഗതം പറഞ്ഞു.
No comments