Breaking News

കേരള സംഗീത നാടക അക്കാദമിയുടെ പ്രൊഫഷണൽ നാടകോത്സവം 22 മുതൽ 25 വരെ ഹൊസ്‌ദുർഗ്‌ ഗവ. ഹയർസെക്കൻഡറി ഓഡിറ്റോറിയത്തിൽ നടക്കും


കാഞ്ഞങ്ങാട്‌ : കേരള സംഗീത നാടക അക്കാദമിയുടെ പ്രൊഫഷണൽ നാടകോത്സവം 22 മുതൽ 25 വരെ ഹൊസ്‌ദുർഗ്‌ ഗവ. ഹയർസെക്കൻഡറി ഓഡിറ്റോറിയത്തിൽ നടക്കും. കാഞ്ഞങ്ങാട്‌ ആർട്‌ ഫോറത്തിന്റെ സഹകരണത്തോടെയുള്ള നാടകോത്സവം 22ന് വൈകിട്ട്‌ ആറിന്‌ അക്കാദമി സെക്രട്ടറി കരിവെള്ളൂർ മുരളി ഉദ്‌ഘാടനം ചെയ്യും.
കാഞ്ഞിരപ്പള്ളി അമലയുടെ ‘കടലാസിലെ ആന’ , കോട്ടയം സുരഭിയുടെ ‘കാന്തം’, കായംകുളം സപര്യയുടെ ‘ചെമ്പൻകുതിര’ നാടകങ്ങൾ അരങ്ങേറും. 25 ന്‌ തിരുവനന്തപുരം സൗപർണികയുടെ ‘ഇതിഹാസം’. ആർട്‌ ഫോറം മെമ്പർഷിപ്പ്‌ വിതരണം ജനുവരി ഒന്നിന്‌ തുടങ്ങും. ജനുവരി 29ന്‌ രമേഷ്‌ നാരായണന്റെ സംഗീത പരിപാടിയോടെ 2023ലെ പ്രതിമാസപരിപാടി തുടങ്ങും. വാർത്താസമ്മേളനത്തിൽ നഗരസഭാ ചെയർമാൻ കെ വി സുജാത, വി സുരേഷ്‌ മോഹൻ, കെ ചന്ദ്രൻ, അംബുജാക്ഷൻ ആലാമിപ്പള്ളി, ദിനേശൻ മൂലകണ്ടം, ബാബുരാജ്‌ നെല്ലിക്കാട്ട്‌ എന്നിവർ പങ്കെടുത്തു.

No comments