Breaking News

ചട്ടഞ്ചാൽ വ്യവസായ പാർക്കിൽ ജില്ലാ പഞ്ചായത്ത് സ്ഥാപിച്ച പ്ലാന്റിൽനിന്ന് ഒാക്സിജൻ വിതരണം തുടങ്ങി



ചട്ടഞ്ചാൽ : ചട്ടഞ്ചാൽ വ്യവസായ പാർക്കിൽ ജില്ലാ പഞ്ചായത്ത്‌ സ്ഥാപിച്ച പ്ലാന്റിൽനിന്ന്‌ ഓക്സിജൻ വിതരണം തുടങ്ങി.

വ്യവസായ മേഖലയിലേക്കുള്ള ഓക്സിജൻ വിതരണത്തിന്‌ ധാരണയിലെത്തിയ ഏജൻസിക്കാണ് സിലിണ്ടർ നൽകിയത്‌. പ്ലാന്റിനായി 1.27 കോടി ജില്ലാ പഞ്ചായത്ത്‌ ചിലവിട്ടു. മറ്റു തദ്ദേശസ്ഥാപനങ്ങളിൽനിന്നും ലഭിച്ച തുകയും ചേർത്ത്‌ 2.97 കോടി രൂപയാണ് ചെലവഴിച്ചത്. കഴിഞ്ഞ മാസമാണ് പൂർണ തോതിൽ പ്രവർത്തനം ആരംഭിച്ചത്.




കോവിഡ് കാലത്തെ ഓക്സിജൻ പ്രതിസന്ധിയെതുടർന്നാന്ന്‌ ജില്ലയിൽ ആദ്യമായി ഓക്സിജൻ പ്ലാന്റ് തുടങ്ങാൻ ജില്ലാ പഞ്ചായത്ത് തീരുമാനിച്ചത്‌. ദിവസേന 200 സിലിണ്ടർ വരെ നിറയ്ക്കാൻശേഷിയുള്ള യന്ത്രങ്ങളാണ് സ്ഥാപിച്ചത്. കോവിഡ് പ്രതിസന്ധി മാറുകയും ആശുപത്രിയിൽ ഓക്സിജൻ ലഭ്യത കൂടുകയും ചെയ്തതോടെ മെഡിക്കൽ ഓക്സിജന്റെ ആവശ്യകതയിൽ കുറവ് വന്നു. ഇതിനാൽ വ്യവസായിക ആവശ്യത്തിന്‌ ഓക്സിജൻ വിതരണം ആരംഭിക്കുകയായിരുന്നു.
ആദ്യഘട്ടത്തിൽ സ്വന്തമായി സിലിണ്ടറുകളുള്ള സ്ഥാപനങ്ങൾക്ക് പ്ലാന്റിൽനിന്ന്‌ നിറച്ചു നൽകും. ഇതിനായി വിവിധ ഏജൻസികളുമായി ധാരണയിലെത്തി. ജില്ലാ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ ഷാനവാസ്‌ പാദൂർ വിതരണം ഉദ്‌ഘാടനം ചെയ്‌തു.
ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ കെ സജിത് കുമാർ,അസിസ്റ്റന്റ് ഡയറക്ടർ കെ പി സജീർ തുടങ്ങിയവർ സംസാരിച്ചു.






No comments