തൃശ്ശൂർ: ആറാട്ടുപുഴയിൽ കാർ പുഴയിലേക്ക് മറിഞ്ഞ് രണ്ട് പേർ മരിച്ചു. ചീരാറ്റി സ്വദേശികളായ രാജേന്ദ്ര ബാബു, കൊച്ചു മകൻ സമർത്ഥ് എന്നിവരാണ് മരിച്ചത്. അപകടമുണ്ടായ കാറിൽ യാത്രക്കാരായി ആറു പേരാണ് ഉണ്ടായിരുന്നത്.നാട്ടുകാരുടെ സഹായത്തോടെ കാറിലുണ്ടായ യാത്രക്കാരെ പുറത്ത് എടുത്തു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. ആശുപത്രിയിലെത്തിയവരിൽ മൂന്ന് പേർ ഗുരുതരാവസ്ഥയിലാണ്. രണ്ട് പേരാണ് മരിച്ചത്. ആറാട്ടുപുഴയിൽ ഒരു വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയ കുടുംബമാണ് അപകടത്തിൽ പെട്ടത്. പാലത്തിനു താഴെയുള്ള വഴിയിലൂടെ പോകുമ്പോഴായിരുന്നു അപകടം ഉണ്ടായത്. എതിർ ദിശയിൽ വന്ന കാറിന് വഴി കൊടുത്തതിനെ തുടർന്ന് കാർ പുഴയിലേക്ക് മറിയുകയായിരുന്നു.
No comments