Breaking News

പ്രാദേശിക ചരിത്രതിന്റെ പാദമുദ്രകൾ തേടി ഹൊസ്ദുർഗിലെ കുട്ടികൾ ബേക്കൽ കോട്ടയിൽ


ചരിത്രസ്മാരങ്ങളുടെയും ചരിത്ര രചനയുടെയും പൊരുൾ തേടി ഹൈ സ്കൂൾ വിഭാഗം കുട്ടികൾക്കായി ഹൊസ്ദുർഗ് BRC യുടെ നേതൃത്ത്വത്തിൽ ദ്വിദിന പരിശീലന പരിപാടി സംഘടിപ്പിച്ചു. ചരിത്രരചനയുടെ രീതിശാസ്ത്രവും ചരിത്രരചനാ നൈപുണിയും മനസിലാക്കുക എന്നതാണ് ഈ ഒരു പരിശീലനം ലക്ഷ്യമാക്കുന്നത്.ഇതിൻ്റെ ഭാഗമായി ചരിത്രമുറങ്ങുന്ന ബേക്കൽ കോട്ട കുട്ടികൾ സന്ദർശിക്കുകയും ഇതിൻ്റെ ചരിത്രത്തെ കുറിച്ച് മനസ്സിലാക്കുകയും ചെയ്തു.ഈ ഒരു പ്രവർത്തനത്തിലൂടെ ഔപചാരിക ചരിത്രത്തിൽ ഇടം നേടാതെ പോയ നമ്മുടെ നാടിൻ്റെ പ്രാദേശിക പൈത്ര് കം തിരിച്ചറിയാൻ സാധിച്ചുവെന്ന് കുട്ടികൾക്ക് നിർദ്ദേശങ്ങൾ നൽകിയ നെഹ്രു കോളേജ് അസി: പ്രഫസർ ശ്രീ  രാജീവൻ സി പി പറഞ്ഞു.BRC ടൈനർ ശ്രീ.രാജഗോപാലൻ മാസ്റ്റർ പ്രോഗ്രാമിന് നേതൃത്വം നൽകി. CRCCമാരായ ശ്രീജ വി , ശ്രീജ പി .വി പത്മരാജ് എന്നിവർ സംബന്ധിച്ചു.

No comments