Breaking News

ജെ.സി.ഐ. ചുള്ളിക്കരയുടേയും, മാലക്കല്ല്‌ വ്യാപാരി വ്യവസായി ഏകോപന സമിതിതിയുടേയും നേതൃത്വത്തിൽ മാലക്കല്ല് ടൗണിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി


ചെറുപനത്തടി സെന്റ് മേരീസ് ആർട്ട്സ് & സയൻസ് കോളേജിലെ എൻ.എസ്.എസ്. ക്യാംപിന്റെ ഭാഗമായി ജെ.സി.ഐ. ചുള്ളിക്കരയുടേയും, മാലക്കല്ല്‌ വ്യാപാരി വ്യവസായി ഏകോപന സമിതിതിയുടേയും നേതൃത്വത്തിൽ മാലക്കല്ല് ടൗണിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. ക്യാംപിന്റെ ഭാഗമായി നടന്ന ശുചീകരണ പ്രവർത്തനങ്ങളുടെ ഔദ്യോഗിക ഉദ്ഘാടനം കള്ളാർ ഗ്രാമ പഞ്ചായത്ത് മെമ്പറും, മാലക്കല്ലിലെ വ്യാപാരിയുമായ ശ്രീ. സണ്ണി അബ്രാഹം നിർവ്വഹിച്ചു.വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ശ്രീ. അഷ്റഫ് .കെ.

മാലക്കല്ല് അദ്ധ്യക്ഷത വഹിച്ചു. ജെ.സി.ഐ. ചുള്ളിക്കരയുടെ പ്രസിഡന്റ് ശ്രീ. മോഹനൻ കൊടുംബൂർ,ശ്രീ. ബിജു മത്തായി,ശ്രീ. ഷാജി പൂവ്വക്കുളം, സോജോ മാലക്കല്ല്,മനോജ് മരിയ, സജി ഏഞ്ചൽ, ജോണി അപ്സര, ബിനോയ് കുരുവിളാസ്,മനോജ് കുമാർ, സന്തോഷ് ജോസഫ്,ജെ.സി.ഐ. ചുളളിക്കരയുടേയും, വ്യാപാരി പ്രതിനിധികളുടെ മറ്റ് ഭാരവാഹികളും ആശംസകൾ അറിയിച്ചു. യോഗത്തിന് ജെ.സി.ഐ. ചുള്ളിക്കരയുടെ സെകട്ടറി അഡ്വ: വിനയ് മാങ്ങാട്ട് സ്വാഗതവും, ക്യാംപ് പ്രോഗ്രാം കോർഡിനേറ്റർ ബിനു പി.വർഗ്ഗീസ് നന്ദിയും പറഞ്ഞു.

No comments