കണ്ണൂരിൽ 11 കാരിയെ പീഡിപ്പിച്ച കേസ്; വയോധികന് 40 വർഷം തടവ്
കണ്ണൂര്‍: കണ്ണൂരില്‍ 11 കാരിയെ പീഡിപ്പിച്ച കേസില്‍ വയോധികന് 40 വര്‍ഷം ഇരുപതിനായിരം രൂപ
പിഴയും വിധിച്ച് കോടതി.
തലശ്ശേരി പോക്‌സോ അതിവേഗ കോടതിയുടെതാണ് ഉത്തരവ്. കണ്ണൂര്‍ സ്വദേശി പി മുഹമ്മദിനെയാണ് 40 വര്‍ഷം തടവിന് വിധിച്ചത്. 2014 ലാണ് കേസിനാസ്പദമായ സംഭവം. 63-കാരനായ പ്രതി 11 കാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കുകയായിരുന്നു. കണ്ണൂര്‍ സിറ്റി പൊലീസാണ് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ. ടി.കെ ഷൈമ ഹാജരായി.
No comments