Breaking News

മലയോര കാർഷിക കൂട്ടായ്മക്ക് പത്ത് വയസ് ദശവാർഷിക ആഘോഷത്തിനൊരുങ്ങി കൊന്നക്കാട് ചൈത്രവാഹിനി ഫാർമേഴ്സ് ക്ലബ്ബ്


കൊന്നക്കാട്: മലയോര മേഖലയിലെ പ്രമുഖ കർഷക കൂട്ടായ്മയായ കൊന്നക്കാട് ചൈത്ര വാഹിനി ഫാർമേഴ്സ് ക്ലബ്ബ് പ്രവർത്തനമാരംഭിച്ചിട്ടു് പത്ത് വർഷം പൂർത്തിയായി. 2012-ൽ പ്രവർത്തനമാരംഭിച്ച ഈ കർഷക കൂട്ടായ്മ വൈവിധ്യമേറിയ പ്രവർത്തനങ്ങളിലൂടെയാണ് അതിൻ്റെ സജീവത നിലനിർത്തുന്നത്. ക്ലബ്ബിൻ്റെ ദശവർഷാഘോഷങ്ങളുടെ ഉൽഘാടനം ഡിസംബർ 30 ന് ഉച്ചകഴിഞ്ഞ് 3 മണിക്ക്‌ നടക്കും. പഞ്ചായത്ത് മെമ്പർ പി.സി.രഘുനാഥൻ്റെ അദ്ധ്യക്ഷതയിൽ ചേരുന്ന  സമ്മേളനത്തിൽ നബാർഡു് എ.ജി.എം.ദിവ്യ കെ.ബി പത്തു മാസം നീണ്ടു നിൽക്കുന്ന ദശവർഷാഘോഷങ്ങൾ ഉൽഘാടനം ചെയ്യും. കേരളാ ബാംബു കമ്മ്യൂൺ പ്രസിഡൻ്റ് മറിയം കെ.ജെ. വയനാടു് ആശംസാ പ്രസംഗം നടത്തും. ബളാൽ കൃഷിഭവനിൽ നിന്നും സ്ഥലം മാറിപ്പോകുന്ന അസിസ്റ്റൻറ് കൃഷി ഓഫീസർ എസ്.രമേഷ് കുമാറിന് യോഗത്തിൽ വച്ച് യാത്രയയപ്പ് നൽകും. പരിപാടിയോടനുബന്ധിച്ച് കേരളാ ബാംബു കമ്മ്യൂണിൻ്റെ ആഭിമുഖ്യത്തിൽ മുളയധിഷ്ഠിത കരകൗശല ഉൽപ്പന്നങ്ങളുടെ പ്രദർശനവും സംഘടിപ്പിച്ചിട്ടുണ്ടു്. മാസത്തിൽ ഒന്നു വീതം പത്തു പരിപാടികൾ 2023 സെപ്റ്റമ്പർ വരെ ദശവർഷാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുമെന്ന് സെക്രട്ടറി സണ്ണി പൈകട അറിയിച്ചു.

No comments