മടിക്കൈ കമ്മാരൻ സ്മാരക ഇൻവിറ്റേഷൻ കബഡി ഫെസ്റ്റ് 10ന് കോട്ടപ്പാറയിൽ
കാഞ്ഞങ്ങാട്: സാമൂഹിക രാഷ്ടീയ മേഖകളിലെ നിറ സാന്നിധ്യമായിരുന്ന സ്വർഗ്ഗീയ മടിക്കൈ കമ്മാരൻ്റെ അഞ്ചാം ചരമവാർഷികദിന ത്തോടനുബന്ധിച്ച് കോട്ടപ്പാറ അഭിമന്യു സ്വയം സഹായ സംഘം ആതിഥ്യമരുളുന്ന ഇൻവിറ്റേഷൻ കബഡി ഫെസ്റ്റ് ഡിസംബർ 10 ന് വൈകീട്ട് 5ന് കോട്ടപ്പാറയിൽ ഗാലറി സൗകര്യത്തോടെ പ്രത്യേകം നിർമ്മിച്ച ഗ്രൗണ്ടിലാണ് മത്സരം നടക്കുക. ക്ഷണിക്കപ്പെട്ട 16 ടീമുകളിലായി നിരവധി ദേശീയ താരങ്ങൾ വിവിധ ടീമുകൾക്ക് വേണ്ടി കളിക്കളത്തിൽ മാറ്റുരയ്ക്കും. ഒന്നും രണ്ടും സ്ഥാനങ്ങൾ നേടുന്ന ടീമുകൾ 30003 ,20002 രൂപയും ട്രോഫിയും നൽകും. മൂന്നും നാലും സ്ഥാനക്കർക്ക് 5005 രൂപ വീതവും ട്രോഫിയും നൽകും.
ബി ജെ പി ജില്ലാ പ്രസിഡൻ്റ് രവീശ തന്ത്രി കുണ്ടാർ പരിപാടി ഉദ്ഘാടനം ചെയ്യും.സംഘാടക സമിതി ചെയർമാർ കെ പി . അരവിന്ദാക്ഷൻ അധ്യക്ഷനാവും. സ്പോർട്സ് കൗൺസിൽ സംസ്ഥാന കമ്മിറ്റി അംഗം പി.രഘുനാഥ് മുഖ്യാതിഥിയാകും.
വിവിധ മേഖലകളിൽ കഴിവ് തെളിച്ചവരെ ആർ എസ് എസിൻ്റെ കായിക സംഘാടനയായ ക്രീഡാ ഭാരതി സംസ്ഥാന സംഘടന സെക്രട്ടറി ബിജോയ് ആദരിക്കും. നിർധന കുടുംബത്തിനുള്ള ചികിൽസ സഹായ വിതരണവും നടക്കും .
മടിക്കൈ ഗ്രാമ പഞ്ചായത്ത് ഭരണസമിതിയംഗം എ.വേലായുധൻ ,ബിഎംഎസ് ജില്ലാ സെക്രട്ടറി ഗോവിന്ദൻ മടിക്കൈ എന്നിവർ സംബന്ധിക്കും .
മൽസര വിജയികൾക്ക് പ്രവാസി ടി.കരുണൻ പാലത്തിങ്കാൽ സമ്മാനങ്ങൾ വിതരണം ചെയ്യും. സംഘാടക സമിതി ജനറൽ കൺവീനർ അശോകൻ ശിവജി നഗർ സ്വാഗതവും അഭിമന്യു സ്വയം സഹായ സംഘം പ്രസിഡൻറ് ടി. ജയൻ നന്ദിയും പറയും .കാഞ്ഞങ്ങാട് പ്രസ് ഫോറം ഹാളിൽ നടന്ന വാർത്ത സമ്മേളനത്തിൽ സംഘാടക സമിതി ചെയർമാൻ കെ പി . അരവിന്ദാക്ഷൻ, ജനറൽ കൺവീനർ പി.അശോകൻ ,സംഘം സെക്രട്ടറി എം വി.അജിത്ത് , സംഘാടക സമിതി ഭാരവാഹികളായ കെ.മോഹനൻ ,പി.രാജു പനകൂൽ ,കെ.പ്രവീൺ രാജ് ,പി.ഉണ്ണി കൃഷ്ണൻ , ബാബു കോട്ടപ്പാറ എന്നിവർ സംബന്ധിച്ചു.
No comments