Breaking News

ബാസ്ക്കറ്റ് ബോൾ മത്സരത്തിൽ സുവർണ്ണ നേട്ടവുമായി വള്ളിക്കടവ് സെന്റ് സാവിയോ ഇംഗ്ലീഷ് മീഡിയം സ്കൂൾ


മാലോം:കാസർഗോഡ് സഹോദയ ബാസ്ക്കറ്റ് ബോൾ മത്സരത്തിൽ സുവർണ്ണ നേട്ടവുമായി വള്ളിക്കടവ് സെന്റ് സാവിയോ ഇംഗ്ലീഷ് മീഡിയം സ്കൂൾ. അണ്ടർ 19 , അണ്ടർ 16 കാറ്റഗറി മത്സരങ്ങളിൽ ചാമ്പ്യൻമാരായി നാടിന്റെ അഭിമാനമായി മാറിയിരിക്കുകയാണ് മലയോരത്തിന്റെ ചുണക്കുട്ടികൾ.  എതിരാളികളായ സെന്റ് മേരീസ് സ്കൂൾ വോർക്കാടി , ജയ്മാത സ്കൂൾ ടീമുകളെയാണ് സെന്റ് സാവിയോ സ്കൂൾ പരാജയപ്പെടുത്തിയത്. അണ്ടർ 19 വിഭാഗത്തിൽ ലിഡിയ മരിയ തോമസും അണ്ടർ 16 വിഭാഗത്തിൽ അഞ്ജു റോജിനും  ടോപ് സ്കോറേഴ്സായപ്പോൾആഗ്നസ് മരിയ , ദിയ തെരേസ സിജു എന്നിവർ മികച്ച കളിക്കാരായി തിരഞ്ഞെടുക്കപ്പെട്ടു. ജയ്മാത സ്കൂൾ പ്രിൻസിപൽ സി. തെരസിറ്റ എലഞ്ഞിമറ്റം വിജയികൾക്ക് ട്രോഫികൾ സമ്മാനിച്ചു.

No comments