Breaking News

ലഹരിക്കെതിരെയുള്ള പ്രതിരോധം കുടുംബങ്ങളിൽ നിന്നും ആരംഭിക്കണം: തൊഴിലിടങ്ങൾ സന്ദർശിച്ച് നിർദ്ദേശങ്ങൾ നൽകി വെള്ളരിക്കുണ്ട് ജനമൈത്രി പോലീസ്


വെള്ളരിക്കുണ്ട് :കാര്യോട്ടുചാലിലെ തൊഴിലുറപ്പ് മെമ്പർമാർക്ക് ആയി ലഹരി വിരുദ്ധ ജാഗ്രത നിർദ്ദേശങ്ങൾ നൽകി. കാസർഗോഡ് ജില്ലാ പോലീസ് മേധാവിയുടെ ഓപ്പറേഷൻ സമാധാനം എന്ന പരിപാടിയുടെ ഭാഗമായി ലഭിച്ച നിർദേശത്തിന്റെ അടിസ്ഥാനത്തിൽ പ്രാദേശികമായി  മദ്യവും മയക്കുമരുന്നുകളും മറ്റും സ്വകാര്യ വ്യക്തികൾ വില്പന നടത്തുന്നതിനെ പ്രതിരോധിക്കാൻ  വെള്ളരിക്കുണ്ട് ജനമൈത്രി പോലീസ് കോളനികളും തൊഴിലിടങ്ങളും സന്ദർശിച്ച് ലഹരിക്കെതിരെ ജാഗ്രത പാലിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് നിർദേശങ്ങൾ നൽകി വരുന്നു.പ്രതിരോധം ഓരോ കുടുംബങ്ങളിൽ നിന്നും ആരംഭിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും ജനങ്ങളുമായി സംസാരിച്ചു.

No comments