Breaking News

വെള്ളരിക്കുണ്ട് ജനമൈത്രി പോലീസും ഫാമിലി ഹെൽത്ത്‌ സെന്ററും സംയുക്തമായി വെള്ളരിക്കുണ്ട് ഗാന്ധിഭവനിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു


വെള്ളരിക്കുണ്ട് ജനമൈത്രി പോലീസും  ഫാമിലി ഹെൽത്ത്‌ സെന്ററും സംയുക്തമായി വെള്ളരിക്കുണ്ട് ഗാന്ധിഭവൻ ലവ് ആൻഡ് കെയർ ലെ അഗതികൾക്ക് വേണ്ടി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.ഡോ. കെർലിന്റെ നേതൃത്വത്തിൽ JPHN അനുപമ, JHI ഷെറിൻ,ഹെഡ് നഴ്‌സ്‌ ജോബി, ആശാവർക്കർ സിന്ധു എന്നിവരടങ്ങിയ മെഡിക്കൽ ടീമംഗങ്ങൾ സൗഹൃദാന്തരീക്ഷത്തിൽ ക്യാമ്പ് നടത്തി. ഗാന്ധിഭവൻ സെക്രട്ടറി ശ്രീ ഷാജൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ കമ്മറ്റി മെമ്പർമാരായ ശ്രീ.പുഴക്കര കുഞ്ഞിക്കണ്ണൻ നായർ, രഘു, ജിമ്മി ഇടപ്പാടി തുടങ്ങിയവർ പങ്കെടുത്തു . ജനമൈത്രി ബീറ്റ് ഓഫീസർമാരായ അനൂപ് എൻ പി,ഷിജിത്ത് പി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷോബി, ബളാൽ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ രാധാമണി, പതിനാലാം വാർഡ് മെമ്പർ ശ്രീ ബിനു, പതിനാറാം വാർഡ് മെമ്പർ ശ്രീ അബ്ദുൽ ഖാദർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചുകൊണ്ട് ആശംസകൾ അറിയിച്ചു.



No comments