Breaking News

കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലാ ഊർജോത്സവം സംഘടിപ്പിച്ചു നഗരസഭാ ചെയർപേഴ്സൺ സുജാത. കെ.വി. ഉദ്ഘാടനം ചെയ്തു


കാഞ്ഞങ്ങാട്: ദുർഗ്ഗ ഹയർ സെക്കന്ററി സ്കൂളിൽ വെച്ച് നടന്ന സ്മാർട്ട് എനർജി പ്രോഗ്രാം ഊർജോത്സവം മത്സരങ്ങൾ കാണങ്ങാട് നഗരസഭാ ചെയർപേഴ്സൺ സുജാത. കെ.വി. ഉദ്ഘാടനം ചെയ്തു. കാഞ്ഞങ്ങാട് ഡി.ഇ.ഒ. സുരേഷ് കുമാർ.എം. അധ്യക്ഷത വഹിച്ചു. ഹോസ്ദുർഗ് ഏ.ഇ. ഒ. അഹമ്മദ് ഷെരീഫ് കുരിക്കൾ, ദുർഗ ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പാൾ അനിത. വി.വി, പ്രധാനാധ്യാപകൻ വിനോദ് കുമാർ.എം, സ്മാർട്ട് എനർജി കാസർകോട് വിദ്യാഭ്യാസ ജില്ലാ കോർഡിനേറ്റർ പ്രശാന്തൻ. വി, എന്നിവർ ആശംസകൾ നേർന്നു. സ്മാർട്ട് എനർജി പ്രോഗ്രാം ജില്ലാ കോർഡിനേറ്റർ മോഹനൻ .വി.ടി.വി. സ്വാഗതവും, സ്മാർട്ട് എനർജി പ്രോഗ്രാം കാഞ്ഞങ്ങാട് വിദ്യാഭാസ ജില്ലാ കോർഡിനേറ്റർ രാജഗോപാലൻ.പി നന്ദിയും രേഖപ്പെടുത്തി.

       കാർബൺ സന്തുലിത ആവാസ വ്യവസ്ഥയും ഹരിതോർജവും എന്ന വിഷയത്തെ അടിസ്ഥാനമാക്കി ചിത്രരചന, പോസ്റ്റർ നിർമ്മാണം, ഉപന്യാസം എന്നീ മത്സരങ്ങൾ സംഘടിപ്പിച്ചു. കുട്ടികളിൽ ഊർജ സംരക്ഷണ അവബോധം വളർത്തുകയാണ് ഈ പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്.

No comments