Breaking News

കാണാതായ സ്പീഡ് ബോട്ട് കണ്ടെത്തി; കണ്ടെത്തിയത് അജാനൂരിലെ മത്സ്യ തൊഴിലാളികള്‍


കാസര്‍കോട് ബേക്കല്‍ പള്ളിക്കര ബീച്ചില്‍ പ്രവര്‍ത്തിച്ചു വരുന്ന സ്വകാര്യ സ്പീഡ് ബോട്ട് നങ്കുരമിട്ടയിടത്തു നിന്നു വ്യാഴാഴ്ച രാത്രിയില്‍ കടലില്‍ ഒഴുകിപോയി. വെള്ളിയാഴ്ച രാവിലെ ബോട്ട് കാണാത്തതിനെ തുടര്‍ന്ന് ബന്ധപ്പെട്ടവര്‍ ബേക്കല്‍ കോസ്റ്റല്‍ പോലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് പോലിസ് മത്സ്യ തൊഴിലാളികള്‍ക്കും കടലോര ജാഗ്രതാ സമിതി പ്രവര്‍ത്തകര്‍ക്കും വിവരം കൈമാറി. അജാനൂര്‍ കടപ്പുറത്തു നിന്നു പുലര്‍ച്ചെ നാലു മണിയോടെ മത്സ്യബന്ധനത്തിനു പോയ ശിവമുത്തപ്പന്‍ വളളത്തിലെ തൊഴിലാളികളായ അജിത്ത്, നാരായണന്‍, മഹേന്ദ്രന്‍ എന്നിവരാണ് രാവിലെ ആറു മണിയോടെ കടലില്‍വെച്ച് ബോട്ട് കണ്ടെത്തിയത്. ബോട്ടിനെഇവര്‍ അജാനൂര്‍ കടപ്പുറത്ത് എത്തിച്ചു. കെട്ടിയിട്ട സ്പീഡ് ബോട്ടിന്റെ കയര്‍ കത്തികൊണ്ട് മുറിച്ചു മാറ്റിയതിനാലാണ് ബോട്ട് കടലില്‍ ഒഴുകി പോയത് എന്ന് സംശയിക്കുന്നു. കയറിനു കത്തികൊണ്ട് മുറിച്ച പാട് ഉണ്ട്

No comments