Breaking News

നീരുറവ് പദ്ധതി: കോടോംബേളൂർ പൂതങ്ങാനത്ത് നീര്‍ത്തട നടത്തം സംഘടിപ്പിച്ചു


അമ്പലത്തറ: നവകേരളം കര്‍മ പദ്ധതിയുടെ ഭാഗമായി മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടത്തുന്ന നീരുറവ് നീര്‍ത്തടാധിഷ്ഠിത സമഗ്ര വികസന പദ്ധതി നീര്‍ത്തട നടത്തം സംഘടിപ്പിച്ചു

കോടോംബേളൂർ ഗ്രാമപഞ്ചായത്തിലെ 19-ാം വാർഡിലെ പുതങ്ങാനം നീര്‍ത്തടത്തിലാണ് പദ്ധതിയുടെ പ്രവര്‍ത്തനം തുടങ്ങിയത്. ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൻ ശ്രീമതി കെ ശൈലജ ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പറും പഞ്ചായത്ത് വൈ. പ്രസിഡൻറുമായ പി.ദാമോദരൻ അദ്ധ്യക്ഷത വഹിച്ചു. തൊഴിലുറപ്പ് അസി.എഞ്ചിനീയർ കെ.ബിജു, മുൻ മെമ്പർ പി.നാരായണൻ എന്നിവർ സംസാരിച്ചു.

വാർഡ് കൺവീനർ പി.ജയകുമാർ സ്വാഗതവും പ്രമീള മലയാക്കോൾ നന്ദിയും പറഞ്ഞു.

No comments