Breaking News

ഡിസംബര്‍ 18 വരെ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാം 2023 ജനുവരി 5ന് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കും


സ്‌പെഷ്യല്‍ സമ്മറി റിവിഷന്റെ ഭാഗമായി നവംബര്‍ 9ന് പ്രസിദ്ധീകരിച്ച കരട് വോട്ടര്‍ പട്ടിക സംബന്ധിച്ചുള്ള ആക്ഷേപങ്ങളും അവകാശ വാദങ്ങളും സ്വീകരിക്കുന്നത് ഡിസംബര്‍ 18 വരെ നീട്ടി. ഡിസംബര്‍ 8 വരെയായിരുന്നു മുന്‍പ് അവസരമുണ്ടായിരുന്നത.് ഫോറം 6 സമര്‍പ്പിക്കുന്നവര്‍ അപേക്ഷയോടൊപ്പം കൂടെ താമസിക്കുന്ന കുടുംബാംഗത്തിന്റെ ഇലക്ഷന്‍ ഐഡന്റിറ്റി കാര്‍ഡ് നമ്പര്‍ നല്‍കണം. 2023 ജനുവരി 1ന്  18 വയസ്സ് പൂര്‍ത്തിയാകുന്ന എല്ലാ വോട്ടര്‍മാരെയും ഉള്‍പ്പെടുത്തി വോട്ടര്‍ പട്ടിക പുതുക്കുന്നതിനാണ് സ്‌പെഷല്‍ സമ്മറി റിവിഷന്‍ 2023 ഇലക്ഷന്‍ കമ്മീഷന്‍ ആരംഭിച്ചിട്ടുളളത്. ഡിസംബര്‍ 18 വരെ ലഭിച്ച അപേക്ഷകളില്‍ എല്ലാം തീരുമാനമെടുത്ത് 2023 ജനുവരി 5ന് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കും.


മൊബൈല്‍ ഫോണില്‍ വോട്ടര്‍ ഹെല്‍പ്പ് ലൈന്‍ ആപ്പ് (വി.എച്ച്.എ) ഡൌണ്‍ലോഡ് ചെയ്താല്‍ വളരെ എളുപ്പത്തില്‍ വോട്ടര്‍ പട്ടികയില്‍ പേരുചേര്‍ക്കാം. കൂടാതെ www.nvsp.in എന്ന വെബ്‌സൈറ്റിലൂടെയും ഓണ്‍ലൈനായി അപേക്ഷിക്കാം. ബി.എല്‍.ഒ മുഖേനയും വോട്ട് കൂട്ടിച്ചേര്‍ക്കാം. ഈ അവസരം പ്രയോജനപ്പെടുത്തി അര്‍ഹതപ്പെട്ട എല്ലാവരെയും ഉള്‍പ്പെടുത്തുകയും അനര്‍ഹരെ ഒഴിവാക്കിയും വോട്ടര്‍ പട്ടിക കുറ്റമറ്റ രീതിയില്‍ തയ്യാറാക്കാന്‍ സഹകരിക്കണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാകളക്ടര്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളോടും പൊതുജനങ്ങളോടും അഭ്യര്‍ത്ഥിച്ചു.

No comments