Breaking News

ബളാൽ അംബികാനഗർ സേവാസമിതി വീടിന്റെ പുനർനിർമ്മാണ പ്രവർത്തികൾ പൂർത്തീകരിച്ചു നൽകി


ബളാൽ ചെമ്പൻചേരിയിലെ  പരേതനായ ധനജ്ജയന്റെ(ധനു) നിസ്സഹായരായ കുടുംബം വീടിന്റെ പുനർനിർമ്മാണ പ്രവത്തികൾക്കായി അധികാരികളുടെ കനിവിനായി കാത്തിരിക്കാൻ തുടങ്ങിയിട്ട് കാലങ്ങളായി. രൂക്ഷമായ ഇഴജന്തു ശല്യം കാരണം ഭയത്തോടെയാണ് ആ കുടുംബം അവിടെ താമസിച്ചിരുന്നത്. ദീർഘകാലമായി തുടർന്ന് വരുന്ന അവഗണനയ്ക്ക്  അറുതി വരുത്തിക്കൊണ്ട് അംബികാനഗർ സേവാസമിതി ബളാൽ ആ വീടിന്റെ പുനർനിർമ്മാണ പ്രവർത്തികൾ ഏറ്റെടുത്തു ഒരു ലക്ഷത്തോളം രൂപ ചിലവഴിച്ച് മാതൃകപരമായ രീതിയിൽ  പൂർത്തീകരിച്ചു നൽകി.

No comments