Breaking News

വിദ്യാർത്ഥികൾക്ക് തൊഴിൽ പരിശീലന പദ്ധതിയുമായി വെള്ളരിക്കുണ്ട് സെന്റ് ജൂഡ് ഹയർ സെക്കണ്ടറി സ്കൂൾ ജില്ലാ പഞ്ചായത്തംഗം ഷിനോജ് ചാക്കോ ഉദ്ഘാടനം ചെയ്തു


വെള്ളരിക്കുണ്ട് :  പഠനത്തോടൊപ്പം തൊഴിൽ പരിശീലനവും നൽകാൻ കർമ്മ പദ്ധതിയുമായി വെള്ളരിക്കുണ്ട് സെന്റ് ജൂഡ് ഹയർ സെക്കണ്ടറി സ്കൂൾ. കുട്ടികളെ സ്വയം തൊഴിൽ ചെയ്യാൻ പ്രാപ്തരാക്കുക എന്നതാണ് ലക്ഷ്യം. പ്ലംബിംഗ് ,പെയിന്റിംഗ്, വയറിങ് എന്നീ ഇനങ്ങളിലാണ് പരിശീലനം നൽകുന്നത് .ഈ മേഖലയിൽ വിദഗ്ധരായവരാണ് ക്ലാസുകൾ നയിക്കുന്നത് ആഴ്ചയിൽ രണ്ടുദിവസം 8, 9 ക്ലാസ്സുകളിലെ സന്നദ്ധരായ കുട്ടികൾക്ക് പരിശീലനം നൽകും .ജില്ലാ പഞ്ചായത്തംഗം ഷിനോജ് ചാക്കോ ഉദ്ഘാടനം ചെയ്തു.മാനേജർ റവ.ഡോ.ജോൺസൺ അന്ത്യാകുളം അധ്യക്ഷം വഹിച്ചു.അസി.മനേജർ ഫാ.തോമസ് കളത്തിൽ ,പ്രസ് ഫോറം പ്രസിഡൻ്റ് ഡാജി ഓടയ്ക്കൽ ,പി.ടി.എ പ്രസിഡൻ്റ് രാജൻ സ്വാതി സ്വാഗതവും മുഖ്യാധ്യാപിക കെ.എം അന്നമ്മ നന്ദിയും പറഞ്ഞു.

No comments