Breaking News

പിഞ്ചുകുട്ടികളുമായി കിണറ്റിൽ ചാടി; പിതാവ് മരിച്ചു


തൃശൂര്‍: പിഞ്ചുകുട്ടികളുമായി കിണറ്റില്‍ ചാടിയ പിതാവ് മരിച്ചു. തൃശൂര്‍ കയ്പമംഗലത്താണ് സംഭവം. മൂന്ന്പീടിക ബീച്ച് റോഡ് സ്വദേശി ഷിഹാബ്(35) ആണ് മരിച്ചത്. കുട്ടികളെ ബന്ധുക്കള്‍ രക്ഷപ്പെടുത്തി. ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെയാണ് സംഭവം. രണ്ടര വയസും, നാലര വയസുമുള്ള കുട്ടികളുമായാണ് ഷിഹാബ് കിണറ്റില്‍ ചാടിയത്. പൊലീസും ഫയര്‍ ഫോഴ്‌സും ചേര്‍ന്ന് ഷിഹാബിനെ കിണറ്റില്‍ നിന്ന് പുറത്തെടുത്തെങ്കിലും മരിച്ചിരുന്നു.

No comments