Breaking News

ബളാൽ ഗ്രാമപഞ്ചായത്ത് വയോജനങ്ങൾക്കായി വെള്ളരിക്കുണ്ടിൽ സ്പെഷ്യലിസ്റ്റ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു


വെള്ളരിക്കുണ്ട്: ബളാൽ ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വെള്ളരിക്കുണ്ട് സെന്റ് എലിസബത്ത് കോൺവെന്റ് സ്കൂളിൽ വയോജനങൾക്കായി സ്പഷ്യലിസ്റ്റ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. നേത്രരോഗം, അസ്ഥിരോഗം, ശ്വാസകോശ രോഗം എന്നീ വിഭാഗങ്ങളിലെ ഡോക്ടർമാരായ ടിജോ പി ജോയി, ശ്രീകുമാർ , ഷിനിൽ വി എന്നിവർ ക്യാമ്പ് നയിച്ചു. ബളാൽ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അബ്ദുൾ ഖാദർ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് രാധാമണി എം ഉദ്ഘാടനം ചെയ്തു. ഹെൽത്ത് ഇൻസ്പക്ടർ അജിത് സി ഫിലിപ്പ് , പ്രിൻസിപ്പാൾ സിസ്റ്റർ ജ്യോതി മലേപ്പറമ്പിൽ, ഷാജി തോമസ് സംസാരിച്ചു. വാർഷിക പദ്ധതിയിലുൾപ്പെടുത്തി  ക്യാമ്പിൽ പങ്കെടുത്ത ബീ പി എൽ വിഭാഗത്തിൽ പെട്ടവർക്ക് കണ്ണട, മറ്റ് ഉപകരണങൾ നൽകും. ഇടത്തോട് , കൊന്നക്കാട് എന്നിവിടങ്ങളിൽ കൂടി ക്യാമ്പുകൾ നടത്തും.



No comments