ഇരിങ്ങാലക്കുട ധ്യാനകേന്ദ്രത്തിന് മുന്നിലെ കൂട്ടത്തല്ല് കേസ്; 11 സ്ത്രീകൾ റിമാൻ്റിൽ
തൃശ്ശൂർ: ഇരിങ്ങാലക്കുട മുരിയാട് ധ്യാനകേന്ദ്രത്തിന് മുന്നിലെ കൂട്ടത്തല്ല് കേസിൽ 11 സ്ത്രീകൾ റിമാൻ്റിൽ. വിശ്വാസികളും സഭാ ബന്ധം ഉപേക്ഷിച്ചവരും തമ്മിലായിരുന്നു സംഘർഷം. കാറിൽ സഞ്ചരിച്ച കുടുംബത്തെ തല്ലിച്ചതച്ചതായിരുന്നു പരാതി. മുരിയാട് പ്ലാത്തോട്ടത്തിൽ ഷാജിയെയും കുടുംബത്തെയുമാണ് ആക്രമിച്ചത്. കേസിൽ ചാലക്കുടി കോടതി ആണ് പ്രതികളെ റിമാൻഡ് ചെയ്തത്. ഇരിങ്ങാലക്കുട മുരിയാട് എംപറര്‍ ഇമ്മാനുവേല്‍ സഭയിലെ സ്ത്രീകളായ വിശ്വാസികളും സഭാബന്ധം ഉപേക്ഷിച്ചുപോയ കുടുംബവുമായി ഏറ്റ് മുട്ടിയിരുന്നു. ഇരുകൂട്ടര്‍ക്കും പരുക്കേറ്റു. കൂട്ടത്തല്ലിന്റെ ദൃശ്യങ്ങള്‍ പുറത്തായി. ആളൂര്‍ പൊലീസ് കേസെടുത്തു.മുരിയാട് കപ്പാറക്കടവ് പരിസരത്തായിരുന്നു കൂട്ടത്തല്ല്. മുരിയാട് എംപറര്‍ ഇമ്മാനുവേല്‍ സഭയുടെ സീയോണ്‍ ധ്യാനകേന്ദ്രവുമായുള്ള ബന്ധം ഉപേക്ഷിച്ച കുടുംബം കാറില്‍ എത്തിയപ്പോഴായിരുന്നു സ്ത്രീകള്‍ തടഞ്ഞത്. മുരിയാട് സ്വദേശി ഷാജിയും കുടുംബവുമായിരുന്നു കാറില്‍. ഷാജിയെ കാറില്‍ നിന്ന് വലിച്ചിറക്കി മര്‍ദ്ദിച്ചു.
വിശ്വാസികളായ സ്ത്രീകളായിരുന്നു മര്‍ദ്ദിച്ചത്. മര്‍ദ്ദനമേറ്റമെന്ന് പറഞ്ഞ് വിശ്വാസികളായ രണ്ടു പേരും ചികില്‍സ തേടി. കാറിന്റെ ചില്ല് തകര്‍ത്തു. ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചതാണ് ആക്രമണത്തിന് കാരണമെന്ന് സ്ത്രീകള്‍ വിശദീകരിച്ചു. അന്‍പതോളം പേര്‍ ആക്രമിച്ചെന്നാണ് ഷാജിയുടെ മൊഴി. ഇരുകൂട്ടരും ആശുപത്രികളില്‍ ചികില്‍സ തേടി. സംഘര്‍ഷത്തെക്കുറിച്ച് ആളൂര്‍ പൊലീസിന്റെ അന്വേഷണം തുടരുകയാണ്. സഭാ ബന്ധം ഉപേക്ഷിച്ചു വരുന്നവരും വിശ്വാസികളും തമ്മിലുള്ള അഭിപ്രായ ഭിന്നത ഇതിനു മുമ്പും ഉണ്ടായിട്ടുണ്ട്. ക്രമസമാധാന പ്രശ്നത്തിലേക്ക് നീങ്ങിയതിനാല്‍ കര്‍ശന നടപടിയെടുക്കുമെന്ന് തൃശൂര്‍ റൂറല്‍ പൊലീസ് വ്യക്തമാക്കി.
No comments