Breaking News

പാചകപ്പുരയിലേക്ക് സാധനങ്ങൾ നൽകി കല്യോട്ട് സ്ക്കൂൾ 89-90 പൂർവ്വ വിദ്യാർത്ഥികൾ


പെരിയ:  കല്ല്യോട്ട് ഗവൺമെന്റ് ഹയർസെക്കന്ററി സ്കൂളിൽ നിന്നും 1989-90 അധ്യായന വർഷത്തിൽ എസ്.എസ്.എൽ.സി പഠനം പൂർത്തീകരിച്ചവർ ചേർന്നുണ്ടാക്കിയ ഓർച്ചയും ചേർച്ചയും എന്ന കൂട്ടായ്മ സ്കൂൾ പാചകപുരയിലേക്ക് ആവശ്യമായ ഉപകരണങ്ങൾ വാങ്ങുന്നതിനായി  പി.ടി.എ ക്ക് സാമ്പത്തിക സഹായം കൈമാറി. ഓർച്ചയും ചേർച്ചയും ഭാരവാഹികളിൽ നിന്ന് പി.ടി.എ പ്രസിഡന്റ് ശ്രീ പുരുഷോത്തമൻ ആറാട്ട് കടവ് ,ഹെഡ്മിസ്ട്രസ് ഇൻ ചാർജ് രാധിക ടീച്ചർ എന്നിവർ തുക ഏറ്റുവാങ്ങി. 32 വർഷത്തിനു ശേഷം 2023 ജനുവരി 1 ന് സംഗമം നടത്തിയ ബാച്ചണ് ഓർച്ചയും ചേർച്ചയും.

No comments