Breaking News

മലയോരത്തെ കലാ സാംസ്കാരിക രംഗത്തെ നിറസാന്നിധ്യമായിരുന്ന കെ വി കുഞ്ഞിക്കേളുവിന്റെ എട്ടാം ചരമവാർഷികദിനം ആചരിച്ചു


ഭീമനടി : വരക്കാട് കാനാകുഞ്ഞികൃഷ്ണൻ സ്മാരക ഗ്രന്ഥാലയത്തിന്റെയും, പി എ സി വരക്കാടിന്റെയും സ്ഥാപകനേതാവും, മലയോര മേഖലയിലെ കലാ സാംസ്കാരിക രംഗത്തെ നിറസാന്നിധ്യവുമായിരുന്ന വരക്കാട്ടെ കെ വി കുഞ്ഞിക്കേളുവിന്റെ എട്ടാം ചരമവാർഷികദിനം കാനാകുഞ്ഞികൃഷ്ണൻ സ്മാരക ഗ്രന്ഥാലയത്തിന്റെയും, പി എ സി യുടെയും ആഭിമുഖ്യത്തിൽ ആചരിച്ചു. വരക്കാട് നടന്ന അനുസ്മരണ സമ്മേളനം ജില്ലാ ലൈബ്രറി കൗൺസിൽ അംഗം എ ആർ രാജു ഉദ്ഘാടനം ചെയ്തു. എം തമ്പാൻ അധ്യക്ഷനായി. പഞ്ചായത്ത് അംഗം ബിന്ദു മുരളീധരൻ, കയനി ജനാർദനൻ,സ്കറിയ അബ്രഹാം, എം എൻ രാജൻ, എന്നിവർ സംസാരിച്ചു. എ അപ്പുക്കുട്ടൻ സ്വാഗതവും പി കെ പ്രഭാകരൻ നന്ദിയും 

No comments