Breaking News

'പരപ്പ ടൗണിൽ സർക്കാർ ഹോമിയോ ഡിസ്പൻസറി നിർമ്മിക്കുക' ; എസ് വൈ എസ് പരപ്പ സർക്കിൾ കമ്മിറ്റി


പരപ്പ : അനുദിനം വളർന്നു വരുന്ന മലയോര മേഖലയിൽ ആരോഗ്യ രംഗത്തെ ഉന്നമനത്തിനു വേണ്ടി പരപ്പ ടൗൺ കേന്ദ്രികരിച്ച് കൊണ്ട്  ഹോമിയോ ചികിത്സ നൽകുന്നതുമായി ബന്ധപെട്ട് ഗവൺമെന്റ് ഹോമിയോ ഡിസ്പൻസറി  നിർമ്മിക്കാൻ ഗവൺമെന്റ്  രംഗത്ത് വരണമെന്ന് എസ് വൈ എസ് പരപ്പ സർക്കിൾ വാർഷിക കൗൺസിൽ ആവിശ്യപ്പെട്ടു.

എസ് വൈ എസ് സർക്കിൾ പ്രസിഡന്റ് അബ്ദുൽ അസീസ് മുസ്ലിയാർ അധ്യക്ഷത വഹിച്ചു കേരള മുസ്ലീം ജമാഅത്ത് പരപ്പ സർക്കിൾ പ്രസിഡന്റ് ഹസൈനാർ മദനി ഉദ്ഘാടനം നിർവ്വഹിച്ചു കാഞ്ഞങ്ങാട് സോൺ ജനറൽ സെക്രട്ടറി ശിഹാബ് ടി.കെ പാണത്തൂർ കൗൺസിൽ നിയന്ത്രിച്ചു. ശിഹാബുദ്ദീൻ അഹ്സനി , നൗഷാദ് ചുള്ളിക്കര , അബ്ദുല്ല മൗലവി , സംബന്ധിച്ചു. യോഗത്തിൽ 2023 - 25 വർഷത്തെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

പ്രസിഡന്റ് അബ്ദുല്ല മൗലവി ക്ലായിക്കോട്

ജനറൽ സെക്രട്ടറി മുഹമ്മദ് അബ്ദുറഹ്മാൻ നൂറാനി പരപ്പ , ഫിനാൻസ് സെക്രട്ടറി  അബ്ദു നസീർ സൈനി കമ്മാടം  ,  വൈസ് പ്രസിഡന്റ് ഹാരിസ് സഅദി   ദഅ് വ  , മുഹമ്മദ് സവാദ് സഖാഫി ഓർഗനൈസിംഗ്  ,  സെക്രട്ടറി സിദീഖ് അശ്റഫി ക്ലായിക്കോട്  സാമൂഹികം , സുബൈർ പി പുലിയംങ്കുളം   സാംസ്ക്കാരികം , ഹനീഫ അഹ്സനി ഉദയപുരം , യൂനുസ് എടി ക്ലായിക്കോട് , അബ്ദുറശീദ് മൗലവി കോളം ക്കുളം , ഉവൈസ് മർസൂഖ് ഉദയപുരം, സൈഫുദ്ദീൻ മുക്കട ,യുസുഫ് നെല്ലിയടുക്കം , എന്നി എക്സിക്യൂട്ടിവ് നിലവിൽ വന്നു.  സിദ്ദീഖ് അശ്റഫി സ്വാഗതവും സെക്രട്ടറി അബ്ദുറഹ്മാൻ നൂറാനി നന്ദിയും പറഞ്ഞു.

No comments