വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഢിപ്പിച്ച കേസിൽ പറമ്പ സ്വദേശിയെ ചിറ്റാരിക്കാൽ പോലീസ് അറസ്റ്റ് ചെയ്തു
ചിറ്റാരിക്കാൽ: വിവാഹ വാഗ്ദാനം നൽകി അവിവാഹിതയായ യുവതിയെ പീഡിപ്പിച്ച കേസിൽ പറമ്പയിലെ ടി കെ പ്രശാന്ത് കുമാർ (32) പൊലീസ് പിടിയിലായത്. പീഡനത്തിനിരയായ യുവതിയുടെ പരാതിയിൽ അന്വേഷണം നടത്തി ചിറ്റാരിക്കാൽ പൊലീസ് ഇൻസ്പെക്ടർ രഞ്ജിത്ത് രവീന്ദ്രൻ പ്രശാന്ത് കുമാറിനെ അറസ്റ്റു ചെയ്ത് കോടതിയിൽ ഹാജരാക്കി. പ്രതിയെ കോടതി റിമാൻഡ് ചെയ്തു. ചിറ്റാരിക്കാൽ ടൗണിലെ ചുമട്ട് തൊഴിലാളിയും ഐ.എൻ.ടി.യു.സി പ്രവർത്തകനുമാണ് പ്രശാന്ത്കുമാർ
No comments