Breaking News

സിനിമാതാരവും പോലീസ് ഉദ്യോഗസ്ഥനുമായ സിബി തോമസിന് സ്ഥാനകയറ്റം വയനാട് വിജിലൻസ്&ആന്റി കറപ്ഷൻ ബ്യൂറോ ഡി വൈ എസ് പി ആയാണ് നിയമനം

 


കാഞ്ഞങ്ങാട്: സിനിമാതാരവും പോലീസ് ഉദ്യോഗസ്ഥനുമായ സിബി തോമസിന് സ്ഥാനകയറ്റം, വയനാട് വിജിലൻസ് ആന്റ് ആന്റി കറപ്ഷൻ ബ്യൂറോ ഡി വൈ എസ് പി ആയാണ് നിയമനം. നിലവിൽ കാസർകോട് വിജിലൻസ്  ഇൻസ്പെക്ടറാണ് ചലച്ചിത്ര താരം കൂടിയായ സിബി തോമസ് നിരവധി പുരസ്ക്കാരങ്ങൾ നേടിയിട്ടുള്ള പൊലീസ് ഉദ്യോഗസ്ഥനാണ്.

2014 ,2019, 2022 വർഷങ്ങളിൽ മികച്ച ഉദ്യോഗസ്ഥനുള്ള ഡിജിപിയുടെ ബാഡ്ജ് ഓഫ് ഓണറും 2015 ൽ മുഖ്യമന്ത്രിയുടെ പൊലീസ് മെഡലും നേടിയിട്ടുണ്ട്. മാലോം ചുള്ളിയിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം

No comments