കാണാതായ വിദ്യാർത്ഥിയെ റെയിൽ പാളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി
വയറുവേദനയാണെന്നും കക്കൂസില്‍ പോകണമെന്നും പറഞ്ഞ് ക്ലാസില്‍ നിന്നു പുറത്ത് പോയ വിദ്യാര്‍ത്ഥിയെ തീവണ്ടി തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. പള്ളിക്കര ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂളിലെ പത്താംതരം വിദ്യാർത്ഥിയും പൂച്ചക്കാട്ടെ സുബൈറിന്റെ മകനുമായ തെക്കുപുറത്തെ മുഹമ്മദ് ഷെഹീമിനെ(15)യാണ് ബേക്കല്‍ റെയില്‍വെ സ്റ്റേഷന് സമീപം പാളത്തോട് ചേര്‍ന്ന് മരിച്ച നിലയില്‍ കണ്ടെത്തിയത്. ബേക്കല്‍ പോലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു. ബുധനാഴ്ച്ച ഉച്ചയോടെ പുറത്ത് കുട്ടി തിരിച്ച് വരാത്തതിനാല്‍ ടീച്ചര്‍ വീട്ടിലേക്ക് വിളിച്ച് അന്വേഷിച്ചിരുന്നു. തുടര്‍ന്ന് വീട്ടുകാര്‍ നല്‍കിയ പരാതിയില്‍ കേസെടുത്ത ബേക്കല്‍ പെലീസ് നടത്തിയ അന്വേഷണത്തിനിടെയാണ് കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
No comments