Breaking News

സിബി തോമസ് കേന്ദ്രകഥാപാത്രമാവുന്ന 'ഭയനം' ഹൃസ്വചിത്രത്തിൻ്റെ ചിത്രീകരണം മാലോത്തും പരിസരത്തും ആരംഭിച്ചു


മാലോം: ലഹരിവിരുദ്ധ സന്ദേശം പ്രമേയമാക്കി പ്രശസ്ത താരം സിബി തോമസിനെ കേന്ദ്രകഥാപാത്രമാക്കി ബിഗ് സ്ക്രീൻ ക്രിയേഷൻസ് നിർമ്മിക്കുന്ന ഭയനം എന്ന ഹൃസ്വചിത്രത്തിൻ്റെ ചിത്രീകരണം മാലോത്തും പരിസരത്തും ആരംഭിച്ചു സുനിൽ ചാലിശ്ശേരിയുടെ കഥക്ക് ദാസൻ തെങ്കര തിരക്കഥയൊരുക്കി സംവിധാനം ചെയ്യുന്നു. രാജേഷ് മാണിക്യൻ, ഷാജി ഉളിക്കൽ, സുരേഷ് വെള്ളാവ് , രാജൻ മനിശ്ശേരി, രാധാകൃഷ്ണൻ പിഷാരടി , പട്ടാമ്പി ചന്ദ്രൻ, ലയം കൃഷ്ണൻ, ഉഷസ്, ശ്രീജ ശിവദാസ്, ശ്രീലക്ഷ്മി, വിദ്യാർത്ഥികളായ ഹരിkv, സാനിയ ബിനു തുരുത്തേൽ, കൃഷ്ണേന്ദു , രാജേശ്വരി രാജീവൻ എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. 

ക്യാമറ ബിൻസീർ, കലാസംവിധാനം ലയം കൃഷ്ണനും നിർവഹിക്കുന്നു പ്രൊഡക്ഷൻ കൺട്രോളർ സ്ക്കറിയ തോമസ് കാഞ്ഞമല. ചിത്രത്തിൻ്റെ പൂജാ ചടങ്ങിൽ നിരവധി ആളുകൾ സംബന്ധിച്ചു.

കാസർഗോഡ് മാലോത്തും പരിസര പ്രദേശങ്ങളിലും ചിത്രീകരണം പുരോഗമിക്കുന്നു.




No comments