Breaking News

'ടാസ്ക് സെവൻസ്' അഖിലേന്ത്യാ ഫുട്ബോൾ ടൂർണമെൻ്റ് ഫെബ്രുവരി 10 മുതൽ ചായ്യോത്ത് സംഘാടകസമിതി രൂപീകരിച്ചു

ചായ്യോത്ത്: ടൗൺ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് ചായ്യോത്തിന്റെ നേതൃത്വത്തിൽ ഫെബ്രുവരി 10 മുതൽ അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ് സംഘടിപ്പിക്കുകയാണ്, കേരളത്തിലെ പ്രശസ്തരായ ഫുട്ബോൾ താരങ്ങളും ഡിപ്പാർട്ട്മെൻറ് പ്ലയേഴ്സ്,ആഫ്രിക്കൻ താരം അടക്കമുള്ള താരങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് നടക്കുന്ന ഫുട്ബോൾ ടൂർണമെന്റിന്റെ സംഘാടകസമിതി യോഗം നിലേശ്വരം മുൻസിപ്പൽ ചെയർപേഴ്സൺ ടി വി ശാന്ത ഉദ്ഘാടനം ചെയ്തു.

ടൂർണമെൻറ് കമ്മിറ്റി ചെയർമാൻ മുനീർ കൊന്നക്കാട് അധ്യക്ഷത വഹിച്ചു.വാർഡ് മെമ്പർ ധന്യ, മനോഹരൻ പാലാത്തടം, സുകേശന്‍ കിണാവൂർ, വേണുഗോപാൽ റെയിൽവേ പോലീസ്,രത്നാകരൻ, ജോസ് വാഴമ്പ്ലാക്കൽ, മത്തായി,പവിത്രൻ എന്നിവർ സംസാരിച്ചു.

ജാഫർ കെ.പി റിപ്പോർട്ട് അവതരിപ്പിക്കുകയും ടൂർണ്ണമെന്റ് കമ്മിറ്റി കൺവീനർ ഇബ്രാഹിം കുട്ടി സ്വാഗതവും മുഹമ്മദ് ഖത്തർ നന്ദിയും പറഞ്ഞു.

No comments