Breaking News

വയറു വേദനയെ തുടർന്ന് ആശുപത്രിയിലെത്തിച്ച തായന്നൂരിലെ ഏഴ് വയസുകാരൻ്റെ മരണം നാടിനെ കണ്ണീരിലാഴ്ത്തി


തായന്നൂർ: വയറു വേദനയെ തുടർന്ന് ആശുപത്രിയിലെത്തിച്ച ഏഴ് വയസുകാരൻ മരിച്ചു. തായന്നൂർ വേങ്ങച്ചേരിയിലെ പി.ഡബ്ല്യു.ഡി ജീവനക്കാരൻ എം.ഹരിപ്രസാദിന്റെയും തായന്നൂർ ഗവ.സ്കൂളിലെ അധ്യാപിക സിജിയുടെയും മകൻ വിജ്ഞാൻഹരിയാണ് മരിച്ചത്. പുലർച്ചെ കുട്ടിക്ക് വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് കാഞ്ഞങ്ങാട് സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുട്ടിയുടെ വിയോഗം നാടിനെ കണ്ണീരിലാഴ്ത്തി

No comments