Breaking News

ഓട്ടോറിക്ഷയെ ഓവർടേക്ക് ചെയ്ത വിരോധം കാർ ഡ്രൈവറെ തടഞ്ഞുനിർത്തി ഭീഷണിപ്പെടുത്തി : രണ്ട് പേർക്കെതിരെ വെള്ളരിക്കുണ്ട് പോലീസ് കേസ് എടുത്തു


വെള്ളരിക്കുണ്ട് :ഓട്ടോറിക്ഷയെ ഓവർടേക്ക് ചെയ്ത വിരോധം കാർ ഡ്രൈവറെ തടഞ്ഞുനിർത്തി ഭീഷണിപ്പെടുത്തിയ കേസിൽ രണ്ട് പേർക്കെതിരെ വെള്ളരിക്കുണ്ട് പോലീസ് കേസ് എടുത്തു. പരപ്പ സ്വദേശികളായ മജീദ്, ഫ്രാൻസിസ് എന്നിവർക്കെതിരെയാണ് കേസ്. ഇന്നലെ പരപ്പ നായ്ക്കയം തട്ടിലാണ് കേസിന് ആസ്പദമായ സംഭവം. കള്ളാർ ചുള്ളിയോടി സ്വദേശി സമീർ (34) കുടുംബത്തോടൊപ്പം പോവുകയായിരുന്ന കാർ ഓട്ടോറിക്ഷയെ ഓവർടേക്ക് ചെയ്ത വിരോധത്താൽ തെറി വിളിക്കുകയും ഓട്ടോറിക്ഷ കാറിന്റെ കുറുകെയിട്ട് രണ്ട് പേരും കാർ ഡ്രൈവറായ സമീറിനെ തടഞ്ഞു നിർത്തി ഭീക്ഷണിപ്പെടുത്തി എന്നതാണ് കേസ്. മൊഴിയുടെ അടിസ്ഥാനത്തിൽ രണ്ടുപേർക്കെതിരെയും പോലീസ് കേസ് എടുത്തു 

No comments